Jump to content

തിരുമുമ്പാകെ ചേരുന്നേനിതാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
നിത്യത്വത്തിൽ വസിക്കുന്ന പരിശുദ്ധൻ നുറുങ്ങിയ ഹൃദയത്തിലും വസിക്കുന്നു
                          ("മനുവേലാ നിനക്കു വന്ദനം" എന്ന രീതി)
ചെഞ്ചുരുട്ടി ആദിതാളം
                              പല്ലവി
തിരുമുമ്പാകെ ചേരുന്നേനിതാ
കരുണയിന്നധിപതിയെ.
             അനുപല്ലവി
തിരുക്കരങ്ങളാൽ തഴുകിക്കൊള്ളെന്നെ
കരുണനിറഞ്ഞ പരനെ-

            ചരണങ്ങൾ
1. പരിശുദ്ധനെന്നുപേരുള്ള പരൻ
   മരുവുന്നുയരമായതിൽ-ഏറ്റം
   നുറുങ്ങിവരുന്ന നരനുള്ളമതും
   പരമാലയമാക്കുന്നു താൻ-

2. എളിമനിറഞ്ഞ ഹൃദയമായതിൽ
    അലിവുള്ള പരൻ പാർത്തങ്ങു-അതിൽ
    മലിനമാകെ താൻ ക്ഴുകിക്കളഞ്ഞു
    പല നന്മ പൂർണ്ണമാക്കുന്നു-

3. അശുദ്ധനരനെ മനുവേലിലെന്നും
    വിശുദ്ധനാക്കീടുവാനായ്-യേശു
    വിശുദ്ധ ദൈവത്വം മനുഷ്യത്വമതും
    വഹിച്ചു തൻ അവതാരത്താൽ-

4. മനുവേൽ തന്നുടെ ദുരിതമരണം
   പുനരുത്ഥാനമാദികളായ് വഴി
   ഇനിക്കവനങ്ങു തുറന്നു വിശുദ്ധി
   കനിവോടൊരുക്കി അത്ഭുതം-

5. വിശുദ്ധൻ വസിച്ചെന്നശുദ്ധി നീക്കുന്നു
    വിശുദ്ധത കൂട്ടുന്നെന്നിൽ-അതി-
    വിശുദ്ധസ്ഥലമെന്നകമേ ഒരുക്കി
    വിശുദ്ധനുള്ളീൽ വാണീടുന്നു-

6. മുഴുഭരണമെൻ കർത്തനാകുവാൻ
    മുഴുവനായ് കൊടുത്തെന്നെ ഞാൻ-അവ
    നൊഴിഞ്ഞെനിക്കിനി പുകഴാനില്ലൊരു-
    പൊഴുതുമെ അതു നിർണ്ണയം

7. ഒരു വിധത്തിലുമുയരുന്നതിന്നു
   തരമെന്നിൽ കാണുന്നില്ല ഞാൻ- എന്റെ
   പെരുമയൊന്നുമെൻ തനതല്ല മുറ്റും
   അരുമരക്ഷൻ സ്വന്തമേ