Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/ഹജ്ജിനോ ഉംറക്കോ പോകുന്നവരെ തടയൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഉംറ:യിൽ നിന്നും തടയപ്പെട്ടു. അന്നേരം അവിടുന്ന് തന്റെ മുടി മുണ്ഡനം ചെയ്തു. ഭാര്യമാരുമായി സഹവസിച്ചു. ബലിയറുക്കുകയും ചെയ്തു. എന്നിട്ട് അടുത്ത വർഷം ഉംറ: നിർവ്വഹിച്ചു. (ബുഖാരി. 3. 28. 36)

2) ഇബ്നുഉമർ(റ) പറയുന്നു: നിങ്ങൾക്ക് നബിയുടെ സുന്നത്ത് മതിയാവുകയില്ലേ? നിങ്ങളിൽ വല്ലവനും ഹജ്ജിൽ നിന്ന് തടഞ്ഞാൽ കഅ്ബ: ത്വവാഫ് ചെയ്തു സ്വഫാ-മർവ്വായ്ക്കിടയിൽ നടന്നശേഷം ഇഹ്റാമിൽ നിന്ന് പൂർണ്ണമായും വിരമിച്ചുകൊള്ളട്ടെ. അടുത്തവർഷം ഹജ്ജ് നിർവ്വഹിക്കട്ടെ. അന്നേരം ബലിയറുക്കുകയോ അതിന് സാധ്യമല്ലെങ്കിൽ പകരം വ്രതമനുഷ്ഠിക്കുകയോ ചെയ്യണം. ഇബ്നു ഉമർ(റ) നിന്ന് സാലിമും ഇപ്രകാരം ഉദ്ധരിക്കുന്നു. (ബുഖാരി. 3. 28. 37)