തിരഞ്ഞെടുത്ത ഹദീസുകൾ/സ്ത്രീകൾക്ക്‌ ഭർത്താവിനോടുള്ള കടമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ത്വൽഖുബ്നു അലി(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഒരാൾ ഭാര്യയെ തന്റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാൽ അടുക്കളപ്പണിയിലാണെങ്കിലും അവൾ അവന്റെ അടുത്തുചെല്ലണം. (തിർമിദി, നസാഈ)

2) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) അരുളി: ജനങ്ങളിൽ ആർക്കെങ്കിലും സൂജൂദ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നെങ്കിൽ ഭർത്താവിന് സൂജൂദ് ചെയ്യാൻ സ്ത്രീയോട് ഞാൻ കല്പിക്കുമായിരുന്നു. (തിർമിദി)

3) മുആദുബ്നു ജബലി(റ)ൽ നിന്ന് നിവേദനം:: നബി(സ) പ്രസ്താവിച്ചു: ഒരു സ്ത്രീ ഇഹലോകത്തുവെച്ച് ഭർത്താവിനെ ശല്യപ്പെടുത്തിയാൽ അയാളുടെ സ്വർഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്റെ അടുക്കൽ ഒരു അതിഥി മാത്രമാണ് അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വരാനായിട്ടുണ്ട്. (തിർമുദി)