തിരഞ്ഞെടുത്ത ഹദീസുകൾ/സഹാബിമാരുടെ മഹത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നു ഉമർ(റ) നിവേദനം: നബി(സ)യുടെ കാലത്ത് ജനങ്ങൾക്കിടയിൽ ചിലരെ ഞങ്ങൾ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങൾ മഹത്വപ്പെടുത്തും. ശേഷം ഉമർ(റ) നെ. ശേഷം ഉസ്മാൻ(റ) നെ. (ബുഖാരി. 5. 57. 7)

2) അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങൾക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരിൽ ചില പുരുഷന്മാരുണ്ടായിരുന്നു. അവർ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളിൽ അത്തരം ഒരാളുണ്ടെങ്കിൽ അതു ഉമർ മാത്രമാണ്. (ബുഖാരി. 5. 57. 38)

3) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മറ്റുളള ഭക്ഷണത്തിന്റെ മേൽ ഇറച്ചിക്കറി ചേർത്ത പത്തിരിക്ക് ഉളള ശ്രേഷ്ഠതയാണ് ആയിശ:ക്ക് മറ്റുളള സ്ത്രീകളുടെ മേൽ ഉളള ശ്രേഷ്ഠത. (ബുഖാരി. 5. 57. 114)