Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/വീണുകിട്ടിയ വസ്തു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അനസ്(റ) നിവേദനം: വഴിയിൽ വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്റെ അരികിലൂടെ നബി(സ) നടന്നു. അവിടുന്ന് പറഞ്ഞു: ഇത് ധർമ്മത്തിൽ പെട്ടതാണോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നില്ലെങ്കിൽ ഞാൻ ഭക്ഷിക്കുമായിരുന്നു. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാൻ സ്വകുടുംബത്തിൽ തിരിച്ചു ചെല്ലുമ്പോൾ ഒരു ഈത്തപ്പഴം എന്റെ വിരിപ്പിൽ കിടക്കുന്നത് ചിലപ്പോൾ കാണും. അതു തിന്നാൻ വേണ്ടി ഞാൻ എടുക്കും. അപ്പോൾ അതു സക്കാത്ത് വകയിൽപ്പെട്ടതാണോ എന്ന് ഭയന്നിട്ട് ഞാനത് വർജ്ജിക്കും. (ബുഖാരി. 3. 42. 612)

2) ഇബ്നുഉമർ (റ) നിവേദനം: നബി(സ) അരുളി: മറ്റൊരുവന്റെ മൃഗത്തെ അനുവാദമില്ലാതെ ആർക്കും കറക്കുവാൻ പാടില്ല. നിങ്ങളിൽ ആരെങ്കിലും തന്റെ മാളിക മുറിയിൽ ഒരാൾ കയറി തന്റെ ഖജനാവ് തുറന്ന് അതിലെ ഭക്ഷണ വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നത് തൃപ്തിപ്പെടുമോ? നിശ്ചയം മൃഗങ്ങളുടെ അകിട് അവരുടെ ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന ഖജനാവാണ്. അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെ മൃഗത്തിന്റെ അകിട് കറക്കുവാൻ പാടില്ല. (ബുഖാരി. 3. 42. 614)