തിരഞ്ഞെടുത്ത ഹദീസുകൾ/മുടികളയൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അബൂമൂസ(റ) നിവേദനം: എനിക്കൊരുകുട്ടി ജനിച്ചു. ഞാനവരെ നബി(സ)യുടെ സന്നിധിയിൽ കൊണ്ട് വന്നു. അവിടുന്ന് കുട്ടിക്ക് ഇബ്രാഹിം എന്ന് പേരിടുകയും ഈത്തപ്പഴത്തിന്റെ നീര് വായിൽ തൊട്ടുകൊടുക്കുകയും നന്മക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം എനിക്ക് തിരിച്ചു നൽകി. അബൂമൂസായുടെ ഏറ്റവും വലിയ കുട്ടി അവനായിരുന്നു. (ബുഖാരി. 7. 66. 376)

2) സൽമാൻ(റ) പറയുന്നു: നബി(സ) അരുളി: കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാൽ അവന്നു വേണ്ടി ബലിമൃഗത്തിന്റെ രക്തം ഒഴുക്കുവീൻ. ശരീരത്തിൽ നിന്ന് അസംസ്കൃത സാധനങ്ങൾ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിൻ. (ബുഖാരി. 7. 66. 380)