തിരഞ്ഞെടുത്ത ഹദീസുകൾ/ചെലവ്‌ ചെയ്യൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1 അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാൾ ധനം ചെലവ് ചെയ്താൽ അതവന്റെ പുണ്യദാന ധർമ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)

2 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാൻ വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കിൽ രാത്രി നമസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)

3 അബൂഹുറൈ(റ) പറയുന്നു: നബി(സ) അരുളി: ഏറ്റവും നല്ല ദാനധർമ്മം സമ്പത്തിന്മേൽ സ്ഥിതിചെയ്യുന്ന നിലക്ക് നൽകുന്നതാണ്. നിനക്ക് ചിലവ് കൊടുക്കുവാൻ ബാധ്യതയുളളവരുടെ മേൽ നീ ആരംഭിക്കുക. (ബുഖാരി. 7. 64. 269)

4 ഉമർ(റ) നിവേദനം: നബി(സ) ബനൂനളിർ ഗോത്രക്കാരുടെ തോട്ടം വിൽക്കുകയും തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചിലവിലേക്ക് അതു നീക്കിവെക്കുകയും ചെയ്തിരുന്നു. (ബുഖാരി. 7. 64. 270)