Jump to content

താൾ:Yukthibhasa.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


അഞ്ചാമദ്ധ്യായം

ടെ ഇച്ഛാഫലത്തെ പ്രമാണംകൊണ്ടു ഗുണിച്ചതും പ്രമാണഫലത്തെ ഇച്ഛകൊണ്ടു ഗുണിച്ചതും തുല്യസംഖ്യമായിട്ടിരിക്കും. ആകായാൽ ഈ ലോതത്തിങ്കന്ന് ഇച്ഛകൊണ്ടു ഹരിച്ചു പ്രമാണഫലമായിട്ടു വരും. പ്രമാണത്തെകൊണ്ടു ഹരിച്ചതു് ഇച്ഛാഫലമായിട്ടു വരും. പ്രമാണഫലത്തെകൊണ്ടു ഹരിച്ചത് ഇച്ഛാ. ഇച്ഛാഫലത്തെകൊണ്ടു ഹരിച്ചതു പ്രമാണം. ഈവണ്ണമാകുമ്പോൾ ഇച്ഛാഫലത്തെ നടേ അറിഞ്ഞിരിക്കുമ്പോൾ അതിനെ പ്രമാണത്തെകൊണ്ടു ഗുണിച്ചു പ്രമാണഫലത്തെകൊണ്ടു ഹരിച്ചതു് ഇച്ഛാരാശിയായിട്ടു വരും, ഹരിച്ചാൽ ശേഷം മുടിയുന്നേടത്ത്, മുടിയാത്തേടത്തു പോരാത്ത സംഖ്യേ കൂട്ടീട്ട്, എറുകിൽ കളഞ്ഞിട്ടു ഹരിച്ചാൽ ഇച്ഛാരാശിയായിട്ടുവരും. ഇച്ഛാഫലം പൂർണ്ണരൂപമായിരിക്കുന്നതിനെക്കൊണ്ടു പ്രമാണരാശിയെ ഗുണിച്ചു എങ്കിൽ ശേഷത്തെ കൂട്ടുകതാൻ കളകതാൻ വേണ്ടിരിക്കും. പ്രമാണഫലത്തെക്കൊണ്ടു ഹരിച്ചിട്ടു് ഇച്ഛേ വരുത്തുന്നേടത്തേയ്ക്ക് ഇച്ഛാഫലാവയവത്തെക്കൊണ്ടുകൂടി ഗുണിക്കിൽ ശേഷമുണ്ടായിരിക്കയില്ല. അവിടെ ഇഷ്ടവാർഗ്ഗണത്തിങ്കന്ന് ഇച്ഛാഫലമായിട്ട് അതീത ഭഗണങ്ങൾ ഉണ്ടായാൽ ഹരിച്ചശേഷത്തിങ്കന്നു ഭഗണാവയവമായിട്ട് അതീതമാശ്യാദികൾ ഉണ്ടാകുന്നു. ഭഗണംപൂർണ്ണരൂപമുണ്ടായാറെ യാതൊന്നു ഹരിപ്പാൻ പോരാതെ ഹാര്യത്തിങ്കൽ ശേഷിച്ചത് അതിനെ ഭഗണശേഷമെന്നു ചൊല്ലുന്നു. അവിടെ ഭഗണത്തിന്നു നടേത്തെ അവയവമാകുന്നതു രാശി. അതു പന്ത്രണ്ടുകൂടിയത് ഒരു ഭഗണം. ആകയാൽ രാശിക്കു ഛേദമാകുന്നതു പന്ത്രണ്ടു ആകയാൽ ഭഗണത്തെ പന്ത്രണ്ടിൽ ഗുണിച്ചു മുമ്പിലെ പ്രമാണം തന്നെക്കൊണ്ടു ഹരിച്ചാൽ അതീതഭഗണാവയവമായിട്ടു രാശിയുണ്ടാം. അവിടേയും ശേഷമുണ്ടു ഹാര്യത്തിങ്കൽ എങ്കിൽ അതിന്നു രാശിഷേഷമെന്നു പേർ. അതിങ്കന്നു രാശ്യവയവം ഭാഗം; മുപ്പതുകൊണ്ടു ഗുണിച്ചു പ്രമാണംകൊണ്ടു ഹരിച്ചതു ഭാഗം. ശേഷം ഭാഗശേഷം അതിങ്കന്നു് അറുപതിൽ ഗണിച്ചു മുമ്പിലെ ഹാരകംതന്നെക്കൊണ്ടു ഹരിച്ചതു കല. അവിടെ ശേഷിച്ചതു കലാശേഷം. ഈവണ്ണമാകുമ്പോൾ കലാശേഷത്തിങ്കന്നു വിപരീതക്രിയകൊണ്ടു് ഇഷ്ടഫർഗ്ഗണം വരും. അത് ഏവണ്ണമെന്നു്. അവിടെ ഹാരകത്തെക്കൊണ്ടു് ഈ കലേ ഗുണിച്ചു കലാശേഷത്തെ കൂട്ടി അറുപതിൽ ഹരിച്ച ഫലം ഭാഗശേഷമായിട്ടു വരും. പിന്നെ ഹാരകത്തെക്കൊണ്ടുതന്നെ ഗുണിച്ചിരിക്കുന്നു ഭാഗത്തിൽ ഭാഗശേഷത്തെ കൂട്ടി മുപ്പതിൽ ഹരിച്ച ഫ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/88&oldid=172495" എന്ന താളിൽനിന്ന് ശേഖരിച്ചത്