താൾ:Yukthibhasa.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


.‌യുക്തിഭാഷ

ഇവിടെ നെല്ല് അവയവി ആകുന്നത് ഉമിയും അരിയും തവിടും അവയവങ്ങളാകുന്നത്. അവിടെ മൂന്ന് ഉമിക്കു രണ്ട് അരി എന്നാകിലുമാം വ്യാപ്തിഗ്രഹണം അഞ്ചു നെല്ലിന്നു മൂന്ന് ഉമി എന്നാകിലുമാം. ഇങ്ങനെ ഉപാധിവശാൽ പ്രമാണഫലങ്ങൾ അതതായിട്ടു കല്വിക്കാം. ഒരിടത്തു ജിജ്ഞാസവശാൽ രണ്ട് അരിക്ക് അഞ്ചു നെല്ല്, ഇത്ര അരിക്ക് എത്ര നെല്ല് എന്നും വരും പ്രമാണേച്ഛാഫലഭേദങ്ങൾ. ഇങ്ങനെ ഒരു ത്രൈരാശികം.

പിന്നെ വ്യസ്തത്രൈരാശികവിഷയം. അവിടെ എട്ടുമാറ്റിൽ ഈ വിലയ്ക്ക് ഇത്ര പണത്തൂക്കം പൊന്നു വേണം, അപ്പോൾ പത്തു മാറ്റിൽ എത്ര പണത്തൂക്കം എന്ന ത്രൈരാണികത്തിങ്കൽ പ്രമാണത്തേക്കാൾ എത്രയേറും ഇച്ഛാരാശി പ്രമാണഫലത്തേക്കാൽ അത്രയേറും ഇച്ഛാഫലം എന്നല്ല ഇരിപ്പൂ, അത്ര കുറയുമെന്ന്. ഇങ്ങനെ ഇരിക്കുന്നേടത്തു വ്യസ്തത്രൈരാശികം വേണ്ടുവത്. അതാകുന്നതു പ്രമാണഫലവും തങ്ങളിൽ ഘാതത്തിങ്കന്ന് ഇച്ഛാരാശിയെക്കൊണ്ടു ഹരിച്ചത് ഇവിടെ ഇച്ഛാഫലമാകുന്നത് എന്നു വിശേഷണം. വ്യസ്തത്രൈരാശികഫലമിച്ഛാഭക്തഃ പ്രമാണഫലഘാതഃ" എ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/81&oldid=172494" എന്ന താളിൽനിന്ന് ശേഖരിച്ചത്