Jump to content

താൾ:Yukthibhasa.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാമദ്ധ്യായം] [യുക്തിഭാഷാ


ഇവറ്റിന്റെ യോഗത്തിങ്കൽ ഒമ്പതായിട്ടിരിക്കും, അന്തരത്തിങ്കൽ ഒന്നുമായിട്ടിരിക്കും. ഇവ പൂർണ്ണരൂപമായിരിക്കുന്ന ഒന്നിന്റെ ഇരുപതാലൊന്നുതാനും. ഇങ്ങനെ പലവക ഉണ്ടായിരിക്കിലും സമച്ഛേദങ്ങളാക്കാം. അവിടെ ഛേദംകൊണ്ടു്, തന്നേയും തന്റെ അംശത്തേയും ???കഴിച്ചു് എല്ലാറ്റേയും ഗുണിപ്പൂ. എന്നാൽ സമച്ഛേദങ്ങളായി സംകലിതവ്യവകലിതയോഗ്യങ്ങളായിട്ടു വരും. പിന്നെ ഇവറ്റോടു് ഒരു പൂർണ്ണരൂപത്തെ കൂട്ടേണമെങ്കിൽ ഈ സമച്ഛേദത്തെക്കൊണ്ടു ഗുണിച്ചുകൊള്ളൂ. എന്നാൽ അവയവങ്ങളോടു വണ്ണമൊക്കുമാറുവരും പൂർണ്ണരൂപമായിട്ടിരിക്കുന്നതു്||. ഇങ്ങനെ സവർണ്ണനം.

അംശഗുണനം

അനന്തരം അവയവത്തിന്റെ ഗുണനം. അവിടെ ഒരു രൂപത്തിന്റെ ചതുരംശം ഗുണ്യം, ചില പൂർണ്ണരൂപങ്ങൾ ഗുണകാരങ്ങൾ എന്നും വരുമ്പോൾ ഗുണകാരത്തിന്റെ വ്യക്തികൾ എത്ര അത്ര സ്ഥാനത്തുവെപ്പൂ ഗുണ്യമാകുന്ന ചതുരംശത്തെ. പിന്നെ തങ്ങളിൽ കൂട്ടൂതും ചൈവൂ. അപ്പോൾ മുമ്പിൽ ചൊല്ലിയ ഖണ്ഡഗുണനന്യാ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/72&oldid=172492" എന്ന താളിൽനിന്ന് ശേഖരിച്ചത്