ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ഒന്നാമദ്ധ്യായം] | [൨൧ |
ണ്ഡഘാതത്തെ ഇരട്ടിച്ചതിനെ കൂട്ടീട്ടല്ലൊ മുമ്പിൽ വൎഗ്ഗത്തെ ഉണ്ടാക്കി, എന്നിട്ടു്.
ഇവിടെ പിന്നെ ഖണ്ഡവൎഗ്ഗയോഗത്തെ ഒരു ക്ഷേത്രമെന്നു കല്പിക്കുമ്പോൾ ഘാതക്ഷേത്രത്തിന്റെ കൎണ്ണം സമചതുരശ്രബാഹുവായിട്ടിരിപ്പോരു വൎഗ്ഗക്ഷേത്രമതു് എന്നുവരും. ഇതിൻ പ്രകാരം അവിടെ നാലുഘാതക്ഷേത്രത്തെ വെച്ചു് അവറ്റിന്നു് ഓരോ കൎണ്ണരേഖകൾ മുമ്പിൽ ചൊല്ലിയവറ്റിന്റെ അഗ്രം സമചതുരശ്രകോണിൽ അല്ലാ വേണ്ടൂ, മറ്റേ കോടികളെ സ്പൎശിക്കുമാറു് ഇരിക്കേണ്ടൂ. ഇങ്ങനെ ഇരിക്കുന്നേടത്തു് ആ കൎണ്ണരേഖാമാൎഗ്ഗേണ പെളിച്ചു പുറ