൮] | [യുക്തിഭാഷാ |
ണകാരം ചെറുതു് എന്നിരിക്കുമ്പോൾ കോൽ വിരൽ എന്നിവറ്റിലേതാനും ഗുണ്യസംഖ്യയോളം നീളമായി ഗുണകാരസംഖ്യയോളം ഇടമായി ഇരുന്നൊന്നു് ഈ ക്ഷേത്രമാകുന്നതു് എന്നു കല്പിക്കേവേണ്ടുവതു്. പിന്നെ ഇതിങ്കൽ കോൽമാനമാകുന്നതു് എങ്കിൽ ഒരിക്കോലൊരിക്കോൽ അകലത്തിൽ നീളവും വിലങ്ങും ചില രേഖകളെ ഉണ്ടാക്കൂ. അപ്പോൾ ഒരിക്കോൽ പോന്നോ ചിലവ സമചതുരശ്രങ്ങളെക്കൊണ്ടു നിറയപ്പെട്ടിരിക്കും ഈ ക്ഷേത്രം. ഈ ഖണ്ഡങ്ങൾ പങ്‌ക്തികളായിട്ടു് ഇരിപ്പൂതും ചെയ്യും. അവിടെ നീളത്തിലുള്ള ഓരോവരിയിൽ ഗുണ്യത്തിന്റെ സംഖ്യയോളം ഖണ്ഡങ്ങളുള്ളവ, ഗുണകാരസംഖ്യയോളം വരിയുമുള്ളവ. പിന്നെ വിലങ്ങത്തിൽ വരിയാകുന്നു എന്നു കല്പിക്കുന്നൂതാകിൽ വരിയിലോരോന്നിൽ ഗുണകാരത്തോളം ഖണ്ഡങ്ങൾ ഗുണ്യസംഖ്യയോളം വരികൾ എന്നാകിലുമാം. ഈ ഖണ്ഡങ്ങൾക്കു ക്ഷേത്രഫലം എന്നു പേർ. ഈവണ്ണം കല്പിക്കുമ്പോൾ ക്ഷേത്രത്തിന്റെ നീളവും ഇടവും തങ്ങളിൽ ഗുണിച്ചാൽ ചതുരശ്രക്ഷേത്രഫലങ്ങളുണ്ടാം എന്നു വരും. പിന്നെ ഗുണ്യത്തെക്കൊണ്ടു് ആവൎത്തിച്ചിരിക്കും ഗുണകാരമെന്നും ഗുണകാരത്തെക്കൊണ്ടു് ആവൎത്തിച്ചിരിക്കും ഗുണ്യമെന്നും വ്യക്തമാകും. ഗുണിതഫലത്തിങ്കൽ ഇതു സമകൎണ്ണമായിരിപ്പൊന്നു ക്ഷേത്രം. ഇവിടെ പിന്നെ ചതു