Jump to content

താൾ:Yukthibhasa.djvu/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഴാമദ്ധ്യായം ൨൬൫

ർയുതിദളങ്ങളിൽനിന്ന് ഓരോ ബാഹുക്കളെ കളഞ്ഞ ശേഷങ്ങൾ രണ്ടിനേയും തങ്ങളിൽ ഗുണിച്ചതു ഭൂമ്യർദ്ധവർഗ്ഗമായിട്ടിരികും മിക്കതും. പിന്നെ ഇതും മുമ്പിലെ ലംബവർഗ്ഗപ്രായമാകുന്നതും തങ്ങളിൽ ഗുണിച്ചാൽ ത്ര്യശ്രക്ഷേത്രഫലവർഗ്ഗമുണ്ടാകും. ഇവിടെ ഭൂമ്യർദ്ധവർഗ്ഗത്തിൽ കുറയുന്ന അംശം തന്നെ ലംബവർഗ്ഗത്തിൽ ഏറുന്നത്. എന്നിട്ട് ക്ഷേത്രഫലവർഗ്ഗം തന്നെ വരുന്നൂ. ഇതിന്റെ പ്രകാരത്തെ ചൊല്ലുന്നൂ. ഇവിടെ ത്ര്യശ്രത്തിങ്കലെ രണ്ടു ബാഹുക്കളുടേയും വർഗ്ഗങ്ങളാകുന്നത് ഇക്കർണ്ണങ്ങളായിട്ടിരിക്കുന്ന ഈ രണ്ടു ഭുജകൾക്കും സാധാരണമായിട്ടിരിക്കുന്ന കോടി ലംബമാകുന്നത് യാതൊന്ന് ഇതിന്റെ വർഗ്ഗവും തന്റെ തന്റെ ആബാധേടെ വർഗ്ഗവും കൂടിയതായിട്ടിരിക്കും. ആകയാലാബാധാവർഗ്ഗാന്തരത്തോടു തുല്യം കർണ്ണങ്ങളാകുന്ന ഭുജകളുടെ വർഗ്ഗാന്തരം. ആകയാൽ ഭുജാവർഗ്ഗയോഗാർദ്ധത്തിങ്കന്ന് ആബാധാവർഗ്ഗയോഗാർദ്ധത്തെ കളഞ്ഞാൽ ശേഷം കേവലലംബവർഗ്ഗം. പിന്നെ ഭുജായോഗാർദ്ധവർഗ്ഗത്തിങ്കന്ന് ആബാധാവർഗ്ഗയോഗാർദ്ധത്തെ കളഞ്ഞാൽ ശേഷം ലംബവർഗ്ഗത്തേക്കാൾ ഏറീട്ടിരിക്കും. ഇവിടെ ബാഹുക്കൾ രണ്ടിന്റേയും അന്തരത്തിന്റെ അർദ്ധം യാതൊന്ന് ഇവ രണ്ടിനേയും വർഗ്ഗിച്ച് അന്തരിച്ചതിനോട് തുല്യം ലംബവർഗ്ഗത്തിൽ ഏറുന്ന അംശം എന്നു നിയതം. ഇവിടെ രണ്ടു ഘാതവും ഒരു അന്തരവർഗ്ഗവും കൂടിയതു വർഗ്ഗയോഗമാകയാൽ ഒരു ഘാതവും ഒരു അന്തരവർഗ്ഗാർദ്ധവും കൂടിയതു വർഗ്ഗായോഗാർദ്ധമാകുന്നതു. യോഗാർദ്ധവർഗ്ഗത്തിങ്കൽ പിന്നെ ഒരു ഘാതവും അന്തരവർഗ്ഗത്തിൽ നാലൊന്നും ഉണ്ടായിട്ടിരിക്കും. ആകയാൽ യോഗാർദ്ധവർഗ്ഗത്തേക്കാൾ വർഗ്ഗയോഗാർദ്ധം അന്തരാർദ്ധവർഗ്ഗത്തെക്കൊണ്ട് അധികമായിട്ടിരിക്കും എന്നുവന്നൂ. എന്നാൽ ഇവിടെ ഭുജായോഗാർദ്ധവർഗ്ഗത്തിങ്കൽ ഭുജാന്തരാർദ്ധവർഗ്ഗം കുറയും , ആബാധായോഗാർദ്ധമാകുന്ന ഭൂമ്യർദ്ധവർഗ്ഗത്തിങ്കൽ ആബാധാന്തരാർദ്ധവർഗ്ഗവും കുറയും , വർഗ്ഗയോഗാർദ്ധത്തെ അപേക്ഷിച്ച്. ഇവിടെ ഭുജാന്തരാർദ്ധവർഗ്ഗത്തേക്കാൾ ആബാധാന്തരാർദ്ധവർഗ്ഗം വലിയത്. ആബാധായോഗാർദ്ധവർഗ്ഗതെ മറ്റേതിങ്കന്ന് കളയേണ്ടൂതും. കളയേണ്ടുന്ന രാശിയിൽ കുറയുന്ന അംശം , കളഞ്ഞു ശേഷിച്ച രാശിയിങ്കൽ ഏറീട്ടിരിക്കും. തങ്കൽ കുറയുന്ന അംശം കൊണ്ട് ഊനമായിട്ടുമിരിക്കും. ആകയാൽ ആബാധാന്തരാർദ്ധവർഗ്ഗവും ഭുജാന്തരാർദ്ധവർഗ്ഗവും തങ്ങളിലുള്ള അന്തരംകൊണ്ട് അധികമായിട്ടിരിക്കും ലംബവർഗ്ഗം. യോഗാർദ്ധവർഗ്ഗങ്ങൾ തങ്ങളി

34


"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/294&oldid=172445" എന്ന താളിൽനിന്ന് ശേഖരിച്ചത്