രണ്ടാമദ്ധ്യായം] | [യുക്തിഭാഷാ |
ആറാമദ്ധ്യായം ] [൧൧൩
അഞ്ചു തുടങ്ങിയുള്ള സംഖ്യകളെക്കൊണ്ടു ഹരിപ്പാൻ ചൊല്ലീ. ഇവറ്റിന്നു ഹാരകങ്ങളാകുന്നതു വ്യാസാർദ്ധവർഗ്ഗം, പിന്നെ വർഗ്ഗവർഗ്ഗം എന്നിവ. എന്നാൽ വ്യാസാർദ്ധവർഗ്ഗംകൊണ്ടു വ്യാസാർദ്ധഘനത്തെ ഹരിച്ചാൽ ഫലം വ്യാസാർദ്ധം തന്നെ. എന്നാൽ വ്യാസാർദ്ധവർഗ്ഗംകൊണ്ടു വ്യാസാർദ്ധഘനത്തെ ഹരിച്ചാൽ ഫലം വ്യാസാർദ്ധം തന്നെ. എന്നാൽ വ്യാസാർദ്ധത്തെ മൂന്നിൽ ഹരിച്ചതു നടേത്തെ ഫലയോഗമാകുന്നതു്. ഇതു പിന്നെ അതതു ഗുണ്യവും അതതു ഫലവും തങ്ങളിലെ അന്തരങ്ങളുടെ യോഗന്താൻ. എന്നാലതിനെ ഗുണ്യയോഗത്തിങ്കന്നു കളയൂ. അതാകുന്നതു ദിൿസൂത്രാഗ്രത്തിങ്കന്നു തുടങ്ങീ കോണളവുള്ളതു ചതുരശ്രബാഹുവിന്റെ പാതി. ഇവ്വണ്ണം സമപഞ്ചഘാതത്തെ വർഗ്ഗവർഗ്ഗംകൊണ്ടു ഹരിച്ചാലും വ്യാസാർദ്ധംതന്നെ ഫലം. എന്നാൽ വ്യാസാർദ്ധത്തെ അഞ്ചിൽ ഹരിച്ചതു രണ്ടാംഫലം. ഇങ്ങനെ ഏഴു്, ഒമ്പത് തുടങ്ങിയുള്ള ഒറ്റപ്പെട്ട സംഖ്യകളെക്കൊണ്ടു വ്യസാർദ്ധത്തെ ഹരിച്ചാൽ മീത്തെ മീത്തെ ഫലം വരും. ഉണ്ടായ ഫലത്തെ ക്രമേണ വ്യാസാർദ്ധത്തിൽ കളയുകയും കൂട്ടുകയും ചൈവൂ. എന്നാൽ പരിധീടെ എട്ടൊന്നുണ്ടാകും. ഇങ്ങനെ ഗുണകാരം ഹാരകത്തേക്കാൾ ചെറുതാകുന്നേടത്തു പിന്നെ പിന്നെ ഫലം കുറകുകൊണ്ടു പെരികെ കുറഞ്ഞാൽ പിന്നെ ഫലങ്ങളെ ഉപേക്ഷിച്ചു് ഒടുക്കം ക്രിയ. എന്നാൽ മിക്കതും സൂക്ഷ്മമാകും. എന്നാൽ ദിൿസൂത്രാഗ്രത്തോടു കോണസൂത്രത്തോട് ഇടയിലെ വൃത്തഭാഗം വരും. ഇതിനെ എട്ടിൽ ഗുണിച്ചാൽ വൃത്തം മുഴുവനായിട്ടിരിക്കും. ഹാര്യമാകുന്ന വ്യാസാർദ്ധത്തെ എട്ടിൽ ഗുണിക്കിലുമാം നടേ. എന്നാൽ നാലിൽ ഗുണിച്ച വ്യാസമത്. അപ്പോൾ അതിങ്കൽതന്നെ ഫലം സംസ്കരിക്കേണ്ടതും. എന്നാൽ വൃത്തം വരും.
["വ്യാസേ വാരിധിനിഹതേ........"എന്ന ക്രിയയുടെ യുക്തിയെ ഇവിടെ ഉപസംഹരിക്കുന്നു. ഈ ഭാഗം മുമ്പിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.]
ചാപീകരണം
ഈ ന്യായംകൊണ്ടുതന്ന ജ്യാവിനെ ചാപിക്കാം. ഇഷ്ടജ്യാത്രിജ്യയോർഘാതാൽ കോട്യാപ്തം പ്രഥമം ഫലം | ജ്യാവർഗ്ഗം ഗുണകം കൃത്വാ കോടിവർഗ്ഗഞ്ച ഹാരകം || പ്രഥമാദിഫലോഭ്യാഥ നേയാ ഫലതതിർമ്മുഹുഃ | ഏകത്ര്യാദ്യോജസംഖ്യാഭിർദാക്തോഷ്വേതേഷ്വനുക്രമാൽ || ഓജാനാം സംയുതേസ്ത്യക്ത്വാ യുഗ്മയോഗം ധനുർഭവേൽ | ദോഃകോട്യോരല്പമേവേഷ്ടം കല്പനീയമിഹ സൂതം ||