താൾ:Yukthibhasa.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

സൂത്രത്തിന്നു ലംബമെന്നു പേർ. മേല്പോട്ടുള്ള ഭുജകൾക്കു ഭുജകൾ എന്നു പേർ. ഭൂമിസ്പൃഷ്ടമായിരിക്കുന്ന ഭുജക്കു ഭൂമി എന്നു പേർ. ഭൂമിയിങ്കൽ യാതൊരിടത്തു ലംബം സ്പർശിക്കുന്നൂ അവിടുന്ന് ഇരുപുറവുമുള്ള ഭൂഖണ്ഡത്തിന്നു് ആബാധകൾ എന്നു പേർ. ഇവിടെ പിന്നെ കേന്ദ്രത്തിങ്കന്നു കോണോളമുള്ള കൎണ്ണം ഭൂമി എന്നു കല്പിക്കുന്നൂ. പൂൎവ്വസൂത്രവും പൂൎവ്വഭുജേടെ തെക്കെപ്പാതിയും ഭുജകളാകുന്നത്. പൂർവ്വസൂത്രാഗ്രത്തിങ്കന്നുള്ള കൎണ്ണത്തിന്റെ അൎദ്ധം ലംബമാകുന്നതു്. ഇവ്വണ്ണം ദക്ഷിണസൂത്രവും തെക്കേ ഭുജേടെ കിഴക്കെപ്പാതിയും ഭുജകളായിട്ടു് ഒരു ത്ര്യശ്രം. ഭൂമിയാകുന്നതു നടേത്തെ ഭൂമിതന്നെ. ഇങ്ങനെ ഒരു ചതുരശ്രംകൊണ്ടു രണ്ടു ത്ര്യശ്രം. ഇവിടെ കോണിങ്കൽ സ്പൎശിക്കുന്ന ആബാധ യാതൊന്നു് അതു പ്രമാണമാകുന്നതു്, കോണികന്നു ദിൿസൂതാഗ്രമുള്ള ഭുജാ പ്രമാണഫലമാകുന്നതു്. ഭൂമിയിങ്കന്നു വ്യാസാൎദ്ധം പോയശേഷം കോണിങ്കൽ ശേഷിച്ചതു് ഇച്ഛാരാശിയാകുന്നതു്. ഇവിടുന്നു് ഉണ്ടായ ഇച്ഛാഫലത്തെ കോണിങ്കന്നു് ഇരുപുറവും ഭുജയിങ്കന്നു് അളന്നു നീക്കി ബിന്ദുക്കൾ ഉണ്ടാക്കി അതിനു നേരെ കോൺമുറിച്ചുകളയൂ. എന്നാലഷ്ടാശ്രമാകും. ഈ ഉണ്ടായ ഇച്ഛാഫലത്തെ ഇരട്ടിച്ചു ചതുരശ്രബാഹുവിങ്കന്നു കളയൂ. ശേഷം അഷ്ടാശ്രഭുജേടെ നീളം.

പിന്നെ കേന്ദ്രത്തിങ്കന്നു് അഷ്ടാശ്രഭുജാമദ്ധ്യത്തോളമുള്ള വ്യാസാൎദ്ധത്തിന്റേയും അഷ്ടാശ്രഭുജാൎദ്ധത്തിന്റേയും വൎഗ്ഗയോഗമൂലം കേന്ദ്രത്തിങ്കന്നു തുടങ്ങി അഷ്ടാശ്രകോണോളമുള്ള കൎണ്ണമായിട്ടുണ്ടാകും. ഇതു അഷ്ടാശ്രഭുജാമദ്ധ്യത്തിങ്കന്നു കൎണ്ണത്തിങ്കൽ പതിക്കുമാറു് ഇരിക്കും. ഈ ലംബം സ്പൎശിക്കുന്നേടത്തുന്നു് ഇരുപുറവുമുള്ള കർണ്ണത്തിന്റെ ഖണ്ഡങ്ങൾ ആബാധകളാകുന്നതു്. വ്യാസാൎദ്ധവും അഷ്ടാശ്രഭൂജാൎദ്ധവും ഭുജകളാകുന്നതു്. ഭുജകൾ തങ്ങളിലെ വൎഗ്ഗാന്തരവും ആബാധകളുടെ വൎഗ്ഗാന്തരവും ഒന്നേ. ലംബാബാധകളുടെ കൎണ്ണം ഭുജകൾ, എന്നിട്ടു ലംബവൎഗ്ഗം രണ്ടിങ്കലും തുല്യം. ആബാധകളുടെ വൎഗ്ഗഭേദമത്രെ പിന്നെ ഭുജകളുടെ വൎഗ്ഗാന്തരമാകുന്നതു്. എന്നാൽ ഭുജാവൎഗ്ഗാന്തരത്തെ കൎണ്ണംകൊണ്ടു ഹരിച്ചാൽ ആബാധാന്തരമുണ്ടാകും, കൎണ്ണമാകുന്നതു് ആബാധായോഗം എന്നിട്ട്. വൎഗ്ഗാന്തരത്തെ യോഗം കൊണ്ടു ഹരിച്ചാൽ അന്തരമുണ്ടാകും എന്നിട്ടു്. പിന്നെ ആബാധാന്തരത്തെ കൎണ്ണത്തിങ്കന്നു കളഞ്ഞ് അൎദ്ധിച്ചാൽ ചെറിയ ആബാധ ഉണ്ടാകും. പിന്നെ ഈ ആബാധ പ്രമാണമാകുന്നതു്, ?????

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/108&oldid=172424" എന്ന താളിൽനിന്ന് ശേഖരിച്ചത്