Jump to content

താൾ:Vijnapanam - Kochi Janmi sabha 1914.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കൊച്ചി ദിവാനായ എ. ആർ ബാനർജി അവർകളുടെ
സമക്ഷത്തിലേക്ക് കൊച്ചി ജന്മിസഭ
താഴ്മയോടെ ബോധിപ്പിക്കുന്ന


വി ജ്ഞാ പ നം


വളരെ ബഹുമാനത്തോടും കൂടി ബോധിപ്പിക്കുന്നതാവിത്:---

1. കൊച്ചിരാജ്യത്തിലെ അധികം ജന്മികളും ഹാജരായി നടത്തിയതും ൧൦൮൪ മേടം ൫-ാംനു (1909 എപ്രിൽ 17) തൃശ്ശൂർവെച്ചു നടന്നതുമായ കൊച്ചി ജന്മിസഭായോഗത്തിൽവെച്ച് ഇതിൽ താഴെ ഒപ്പിടുന്നവർ കൊച്ചിഗവൎമ്മേണ്ടിനാൽ അടുത്തകാലത്തിൽ നിയമിക്കപ്പെട്ട ജന്മികുടിയാൻ കമ്മീഷനെപ്പറ്റി സഭക്കു പറവാനുള്ള അഭിപ്രായങ്ങളടങ്ങിയ ഒരു വിജ്ഞാപനം കൊച്ചിഗവൎമ്മേണ്ടിൽ ബോധിപ്പിക്കേണ്ടതാണെന്ന് ഐകകണ്ഠ്യേന തീർച്ചപ്പെടുത്തുകയുണ്ടായി.

2. അതുപ്രകാരം താഴ്മയോടെ വിജ്ഞാപിപ്പിക്കുന്ന ഞങ്ങൾ ഈ വിജ്ഞാപനപത്രത്തെ വിനയപൂൎവ്വം സമൎപ്പിക്കുകയും, ഇതിൽ പറഞ്ഞിട്ടുള്ള സഭയുടെ അഭിപ്രായങ്ങളെ മഹാരാജാവു തിരുമനസ്സിലെ ഗവർമ്മെണ്ട് അനുകൂലമായി തീൎച്ചപ്പെടുത്തുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

3. കമീഷനിലെ എട്ടു മെമ്പ്രന്മാരിൽ നാലുപേർ യോജിച്ചു റിപ്പോൎട്ടു ബോധിപ്പിക്കുകയും, മറ്റുള്ളവർ, യോജിച്ചെഴുതപ്പെട്ട റിപ്പോൎട്ടിൽ പറയപ്പെട്ടവയിൽനിന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളടങ്ങിയ പ്രത്യേകമിനിട്ടുകൾ ബോധിപ്പിക്കുകയും ചെയ്തിട്ടുള്ള സംഗതി താങ്കൾക്കറിയാമല്ലൊ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/3&oldid=172286" എന്ന താളിൽനിന്ന് ശേഖരിച്ചത്