താൾ:Vijnapanam - Kochi Janmi sabha 1914.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16


വന്നിട്ടുള്ളതോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതോ ആയ ദോഷങ്ങളെ പരിഹരിക്കുന്നതിലധികം വരുവാനിരിക്കുന്ന ദോഷങ്ങളെ പരിഹരിപ്പാനാകുന്നു. അങ്ങിനെ ദോഷങ്ങൾ സംഭവിക്കുമെന്നു വിചാരിപ്പാനുള്ള കാരണങ്ങളേയും പറയാം". ഇതുപണ്ടു കേട്ടിട്ടില്ലാത്ത ഒരു പുതിയനിയമനിൎമ്മാണോദ്ദേശമാണെന്നു സഭ ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു. ലോകത്തിലെല്ലാം നിയമമുണ്ടാകുന്നതു അപ്പോഴുള്ള ദോഷങ്ങൾ പ്രതിവിധി ചെയ് വാനാണ്. സംഭവിപ്പാനും ഇല്ലാതിരിപ്പാനും ഇടയുള്ള ഭാവിദോഷങ്ങളെ പരിഹരിപ്പാൻ ഒരു രാജ്യത്തും നിയമം ഉണ്ടാക്കാറില്ല. സംഭവിപ്പാനും ഇല്ലാതിരിപ്പാനും ഇടയുള്ള ദോഷങ്ങളെ പരിഹരിപ്പാനായി നിയമമുണ്ടാക്കുവാൻ തുനിയുന്നതു നിയമനിൎമ്മാണശക്തിയെ ഗൎഹ്യമായവിധത്തിൽ നശിപ്പിക്കയാകുന്നു. ഭാവികാൎയ്യം കാണ്മാനുള്ള ജ്ഞാദൃഷ്ടി ആൎക്കും ഇല്ലാത്തതുകൊണ്ടു ജോയിൻററിപ്പോട്ടിൽ പറയുന്ന സംഭാവിതദോഷങ്ങൾ ഒടുവിൽ ഉണ്ടായതെ ഇല്ലെന്നും വന്നേക്കാമെന്നു ഞങ്ങൾ, ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം ഇപ്പോളുള്ള ദോഷങ്ങളിൽനിന്നു രക്ഷിപ്പാനായുള്ളതല്ല. എന്നാൽ സംഭവിക്കാവുന്ന ദോഷങ്ങളിൽ നിന്നു രക്ഷിപ്പാനാണെന്നുള്ള കാൎയ്യം, സഭയുടെ അഭിപ്രായത്തിൽ, നിയമനിൎമ്മാണത്തിന്നെതിരായ നല്ല യുക്തിവാദമാകുന്നു.

22. കുടിയാൻറെ അവകാശസംപ്രദായം എന്നൊന്നു കൊച്ചിരാജ്യത്തുണ്ടെന്നും, അതുപ്രകാരം നിയമത്താലനുവദിക്കപ്പെട്ടതല്ലെങ്കിലും കുടിയാന്മാർ സ്ഥിരാവകാശം അനുഭവിച്ചുവരുന്നുണ്ടെന്നും ജോയിൻററിപ്പോൎട്ടിൽ പറഞ്ഞിരിക്കുന്നു. ആ കുടിയായ്മസംപ്രദായത്തെ ഒരു നിയമമുണ്ടാക്കി നിയമപ്രകാരമുള്ള അവകാശമാക്കേണ്ടതാണെന്നു കൂടി ജോയിൻററിപ്പോൎട്ടിൽ അഭി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/18&oldid=172275" എന്ന താളിൽനിന്ന് ശേഖരിച്ചത്