താൾ:Vayichalum vayichalum theeratha pusthakam.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“ഭൗ ഭൗ ഭൗ”

കുട്ടികൾ ചിരിച്ചു കുഴഞ്ഞു.

പക്ഷേ, കൊച്ചു മുഹമ്മദുണ്ടോ നിർത്തുന്നു. കുരച്ചു കുരച്ച് അവൻ തളർന്നു. ഒച്ച പതറി.

“മതി കൊച്ചുമുഹമ്മദേ, അസ്സലായിരിക്കുന്നു. ആരും കേട്ടാൽ ഞെട്ടും” മാസ്റ്റർ സമ്മതിച്ചു.

“മാഷ്‌ തന്നെ പറ. ഇത് അൽസേഷ്യൻറെ കുരയിലും നല്ലതല്ലേ?” കൊച്ചുമുഹമ്മദ് തിരക്കി.

“അതേയതെ, രാത്രി കൊച്ചുമുഹമ്മദ് ഇരുന്ന് കുരച്ചാൽ ആ ഭാഗത്തേക്ക് ആരും പേടിച്ചടുക്കുകയില്ല!” മാസ്റ്റർ ചരിച്ചു കൊണ്ടു പറഞ്ഞു.

“വേറെ നായ്ക്കളുടെ കുര അറിയാമോ കൊച്ചുമുഹമ്മദിന്?” മാസ്റ്റർ തിരക്കി.

“ ഓ ഇല്ല, ഞാൻ തനി അൽസേഷ്യനാ.” കൊച്ചുമുഹമ്മദ് പറഞ്ഞു.

“എനിക്കറിയാം മാസ്റ്റർ. പാതിരാത്രി നായ് പ്രേതത്തെ കണ്ട് മോങ്ങുന്നത് എനിക്കറിയാം." അപ്പുക്കുട്ടൻ ചാടിയെഴുന്നേറ്റു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/73&oldid=172237" എന്ന താളിൽനിന്ന് ശേഖരിച്ചത്