താൾ:Vayichalum vayichalum theeratha pusthakam.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ശ്, മിണ്ടാതെ, മാസ്റ്റർ ദാ ഒരുത്തൻ തെക്കെ വശത്ത് കുളത്തിനരികിൽ"

"അമ്പട വീരാ, നല്ല തടിയനാണല്ലോ നീ"

"അയ്യോ കണ്ടിട്ടു പേടിയാകുന്നു!"

"എന്തിനാ പേടി? നീർക്കോലിക്ക് നിങ്ങളെയാണ് പേടി."

"ദാ അവൻ കുളത്തിന്റെ വശത്തേക്ക് കയറണു!"

"ഇപ്പൊ ഒരു അടി കൊടുക്കാൻ നല്ല പാകത്തിനാണവൻ."

"ഞാൻ വടി കൊണ്ടുവരട്ടെ മാസ്റ്റർ." കൊച്ചുമുഹമ്മദ്‌ പുറത്തേക്കോടാൻ തുടങ്ങി.

"വടി കൊണ്ടുവന്നാൽ അതുകൊണ്ടു കൊച്ചുമുഹമ്മദിൻറെ തുടയിൽ രണ്ടിട്ടു തരാം എന്താ?" മാസ്റ്റർ ചോദിച്ചു.

"പാമ്പിനെ കണ്ടാൽ പിന്നെ കൊല്ലാതെ..." രാജു ഇടക്കു വച്ചു നിർത്തി. കാരണം നീർക്കോലി അപ്പോഴേക്കും കുളത്തിന്റെ വശത്തെ ഒരു പൊത്തിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

"അമ്പട, അതാണവന്റെ പൊത്ത്. അതിലിട്ടു കുത്തിയാൽ മതി," അനു പ്ലാൻ പറഞ്ഞു.

"ആട്ടെ, നീർക്കോലിയെ കൊല്ലാൻ ധൃതി വെക്കുന്ന കൂട്ടുകാർ ആരൊക്കെയാണ്?"

അനു, വിനു, രാജു, കൊച്ചുമുഹമ്മദ്‌ എന്നീ 'ധീരൻമാർ' കൈകൾ പൊക്കി.

"എന്തിനാ നീർക്കോലിയെ കൊല്ലുന്നത്‌?"

"അത് കടിക്കുകയില്ലേ മാസ്റ്റർ?" കൊച്ചുമുഹമ്മദിന് ദേഷ്യം തോന്നി.

"ഹൊ കൊച്ചുമുഹമ്മദ്‌ ചൂടായല്ലോ. കടിക്കും. സമ്മതിച്ചു. എപ്പോഴാ ജയനെ കടിച്ചത്? നമ്മുടെ വീട്ടിൽ കേറിവന്നു കടിക്കുമോ?"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/36&oldid=172196" എന്ന താളിൽനിന്ന് ശേഖരിച്ചത്