താൾ:Vayichalum vayichalum theeratha pusthakam.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ജയനെ പാമ്പു കടിച്ചു


തിരാവിലെ തന്നെ എല്ലാവരും ബാലവേദിയിൽ കൂടി. ജയൻ മാത്രം എത്തിയിട്ടില്ല. ജയന് എന്തുപറ്റി? എല്ലാവരും വിഷമിച്ചു നിൽക്കുമ്പോഴാണ് ജയന്റെ അനിയൻ ഓടി വരുന്നത്. "എന്താ മോനേ? ജയന് എന്തുപറ്റി?" മാസ്റ്റർ ചോദിച്ചു.

ഓടിവന്നതിന്റെ കിതപ്പിനിടയിൽ അനിയൻ പറഞ്ഞു: "ജയനെ പാമ്പ് കടിച്ചു!"

"ങേ! പാമ്പോ?" എല്ലാവരും ഞെട്ടി.

"അതെ, നീർക്കോലിപ്പാമ്പ്!" അനിയൻ വിശദമാക്കി.

"ഹഹഹഹ! നീർക്കോലിപ്പാമ്പാണോ? എങ്കിൽ പേടിക്കേണ്ട. അതിന് വിഷമില്ല." മാസ്റ്റർ പറഞ്ഞു.

"ഓ എന്നാലും പാമ്പല്ലേ? കടികൊണ്ടതല്ലേ? സംഗതി കുഴപ്പം തന്നെ." കൊച്ചുറാണിക്ക് പേടികൊണ്ട് വിറയലുണ്ടായി.

"നമുക്ക് ജയന്റെ വീട്ടിലേക്ക് തന്നെ പോകാം. ജയനെക്കണ്ട് കാര്യങ്ങൾ അറിയാം" മാസ്റ്റർ പറഞ്ഞു. അത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും ജയന്റെ വീട്ടിലേക്ക് നടന്നു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/31&oldid=172191" എന്ന താളിൽനിന്ന് ശേഖരിച്ചത്