"ഉണ്ട്."
"ഇല്ല"
"ഉള്ളവർ അവയിൽ നിന്നും രണ്ടു മൂന്നെണ്ണം എടുക്കണം. പഴയ ചട്ടികൾ മതി. വക്കു പൊട്ടിയതും മറ്റും അമ്മമാർ തരും. അധികം ആഴമില്ലാത്ത ചട്ടികൾ ആണ് വേണ്ടത്. ഒരു സാധാരണ പക്ഷിക്കു കയറിയിരിക്കാൻ മാത്രം വലുപ്പം വേണം. വീട്ടിൽ ചട്ടികൾ ഇല്ലാത്തവർ വിലക്കു വാങ്ങുക."
"എന്നിട്ടോ?"
"ആ ചട്ടികളിൽ നല്ല വെള്ളം നിറയ്ക്കുക. മുറ്റത്തിനരികിലോ പറമ്പിലോ പല ഭാഗങ്ങളിലായി വയ്ക്കുക. തണലുള്ള ഭാഗത്തേ വയ്ക്കാവൂ."
"എന്തിനാ മാസ്റ്റർ ഈ സൂത്രം?"
"പക്ഷികളെ ആകർഷിക്കാൻ. വെയിലുള്ള ദിവസങ്ങളിൽ നല്ല ചൂടുണ്ടായിരിക്കുമല്ലോ. ഉച്ചയാകുമ്പോഴേക്ക് പക്ഷികൾക്ക് കുളിക്കണമെന്നു തോന്നും. ചട്ടികളിലെ വെള്ളം അവ കണ്ടു പിടിക്കും. സാവധാനം ചുറ്റും ശ്രദ്ധിച്ച് അപകടമില്ല എന്ന് ഉറപ്പായാൽ പക്ഷികൾ ചട്ടികൾക്കടുത്തേക്കു പറന്നു വരും."
"അപ്പോൾ ഞങ്ങൾ ചട്ടിക്കടുത്ത് നിന്നാലോ?"
"നിന്നാൽ പക്ഷികൾ അടുത്തു വരികയില്ല. നിങ്ങൾ മാറി ഒളിച്ചു നിൽക്കണം. പക്ഷികൾ വന്നു വക്കിലിരുന്നു കുളി തുടങ്ങും. ചിലത് തല വെള്ളത്തിലിട്ട് കുലുക്കി കുളിക്കും. ചിലത് വെള്ളത്തിലേക്ക് ചാടിക്കുളിക്കും. ഓരോ തരം പക്ഷിയുടെയും കുളി ഓരോ തരത്തിലാണ്. അവയുടെ കുളിയും കളിയും കണ്ടു നില്ക്കാൻ എന്ത് രസമാണെന്നോ!"
"ഇന്നു വീട്ടിലെത്തിയാലുടൻ ഞാൻ പക്ഷികൾക്കു കുളിക്കാൻ വെള്ളം വച്ചു കൊടുക്കും."
"വെള്ളം ഇടയ്ക്കു മാറ്റണോ മാസ്റ്റർ?"