Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്ലാസിലെത്തും മുൻപുതന്നെ ശാസ്ത്രകേരളവും വായിക്കാറാകും. ഹൈസ്ക്കൂൾ ക്ലാസ്‌ അവസാനിക്കുന്നതിനു മുൻപ് തന്നെ ശാസ്ത്രഗതിയും വായിക്കാറാകും. യുറീക്കാ വായനയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ വായിക്കുമ്പോഴും മറക്കരുത്. മറ്റു മാസികകളും പുസ്തകങ്ങളും വായിക്കുമ്പോഴും ഇക്കാര്യം ഓർക്കണം.”

വായന എങ്ങനെ നന്നായി നടത്തണമെന്നറിഞ്ഞതോടെ ബാലവേദി കൂട്ടുകാർക്ക് വായന ഒരു ഹരമായിരിക്കുന്നു. അവരുടെ ലൈബ്രറിയും അതോടെ കൂടുതൽ വളർന്നു വരുന്നു.!

നാടകവും മിമിക്രിയും

ബാലവേദിയിൽ ഈയിടെ നല്ല ഒരു ഓണാഘോഷവും നടന്നു. ഓണപ്പാട്ടുകൾ, ഓണക്കളികളുടെ അവതരണം, പ്രകൃതിയുടെ ശബ്ദങ്ങൾ അനുകരിക്കുന്ന മിമിക്രി, പ്രകൃതി ചിത്രങ്ങളുടെ പെയിന്റിങ്, ശാസ്ത്രീയസംഗീതം, തവളച്ചാട്ടം, നാടൻ പന്തുകളി, കബഡി കളി, നീന്തൽ, മരംകയറ്റം മുതലായ രസകരമായ പല ഇനങ്ങളുമുണ്ടായിരുന്നു. നാടൻ പൂക്കൾ മാത്രമുപയോഗിച്ചായിരുന്നു അത്തപ്പൂവിടൽ മൽസരം.

ഓണാഘോഷം കഴിഞ്ഞതോടെ നാടൻ പാട്ടുകളിലും കളികളിലും കൂട്ടുകാർക്ക് വലിയ താൽപര്യമായി.

“ഒരു ബാലവേദിയിലൂടെ ഞങ്ങൾ എത്ര പഠിച്ചു വളർന്നു.” കൊച്ചുറാണി ഇന്നലെ അറിയാതെ പറഞ്ഞു പോയി.

“ഇനിയും എത്ര വളരാനുണ്ട്! വായിച്ചും പഠിച്ചും ചർച്ച ചെയ്തും ചിന്തിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും നിഗമനങ്ങൾ നടത്തിയും കൂട്ടായി ജീവിച്ചും അനുഭവങ്ങൾ പങ്കു വച്ചും വളരൂ. മിടുക്കൻമാരും മിടുക്കികളുമാകൂ.” മാസ്റ്റർ അപ്പോൾ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/105&oldid=172167" എന്ന താളിൽനിന്ന് ശേഖരിച്ചത്