താൾ:Vayichalum vayichalum theeratha pusthakam.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"നല്ല പുസ്തകങ്ങൾ മാത്രമേ വായിക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരെപ്പോലെയാണ്. അവ നമ്മെ രസിപ്പിക്കും. നമ്മുടെ വാസനകളെ കൂടുതൽ ഉദാത്തമാക്കും. നമ്മെ കൂടുതൽ പഠിപ്പിക്കും. കൂടുതൽ നല്ല മനുഷ്യരാക്കും. ജീവിതത്തെ, സമൂഹത്തെ, പ്രപഞ്ചത്തെതന്നെ കൂടുതൽ ആരോഗ്യകരമായ ഒരു സമീപനത്തോടെ കാണാൻ നമ്മെ സഹായിക്കും." മാസ്റ്റർ നല്ല പുസ്തകങ്ങളുടെ ഗുണങ്ങൾ വിവരിച്ചു. എല്ലാമൊന്നും അനുവിനും മറ്റ് കൊച്ചുകൂട്ടുകാർക്കും മനസ്സിലായില്ല. എന്നാൽ നല്ല പുസ്തകങ്ങൾ തന്നെ വായിക്കണം എന്ന് അവരും തീരുമാനിച്ചു.

"നല്ല പുസ്തകങ്ങൾ വായിക്കാൻ വിഷമമാ മാസ്റ്റർ" കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.

"അതൊരു തെറ്റായ മുൻവിധിയാ കൊച്ചുമുഹമ്മദേ, ചിലത് കുറച്ച് വിഷമമാകാം. പക്ഷേ ചിട്ടയായി വായിച്ചു പഠിക്കുന്നവർക്ക് വായന ഒരു ലഹരിയായി മാറും. വായന ഒരു കലയാണെന്ന് പറയുന്നതും ശരിയാണ്. ആദ്യം ലളിതമായ ഗ്രന്ഥങ്ങൾ വായിക്കണം. പിന്നെ പടിപടിയായി കൂടുതൽ നിലവാരമുള്ളവയും. അങ്ങനെ വായിക്കുന്നവർക്ക് ഏതു നിലവാരത്തിലുള്ളവയും പിന്നീട് ദഹിക്കും. വായനയെ ഗൗരവമായിട്ടെടുക്കണം എന്നു മാത്രം."

"ഞങ്ങൾ ഇതുവരെ നേരം കളയാൻ മാത്രം വായിച്ചു വന്നതാണ് കുഴപ്പമായത്." രാജു സമ്മതിച്ചു.

"ആട്ടെ നിങ്ങൾ യുറീക്ക വായിക്കാറില്ലേ?"

"ഉവ്വ്. എല്ലാ മാസവും വായിക്കുന്നുണ്ട്."

"നല്ല രസമാണ് വായിക്കാൻ."

ഞാൻ ചിത്രകഥകളും കാർട്ടൂണുകളുമേ വായിക്കാറുള്ളൂ."

"അതാരാ ആ പറഞ്ഞത്? കൊച്ചുമുഹമ്മദോ? അതുപോരാ, മുഴുവൻ വായിക്കണം. വായിച്ചാൽ മാത്രം പോരാ. ഓരോ ലക്കവും വായിച്ചതിനുശേഷം ഒരു ദിവസം ബാലവേദിയിൽ ആ മാസത്തെ യുറീക്കയെപ്പറ്റി ഒരു ചർച്ച നടത്തണം. എന്തൊക്കെ ഇഷ്ടമായി, അതെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/103&oldid=172165" എന്ന താളിൽനിന്ന് ശേഖരിച്ചത്