താൾ:Vancheeshageethi.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മഹാമഹിമശ്രീ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

സി.എസ്.ഐ, എഫ്.എം.യു, എം.ആർ.എ.എസ്.,
എഫ്.ആർ.എച്ച്.എസ്.
തിരുമനസ്സിലെ അനുമോദനപദ്യങ്ങൾ


'വഞ്ചിമഹീപതിഗീതി'യി-
തഞ്ചിതകവിതാവിലാസചാതുരിയാൽ
നെഞ്ചിലെനിക്കതിവേലം
സഞ്ചിതമാം സമ്മദത്തെയേകുന്നു.       1

ഭാഷയിലർത്ഥാലംകൃതി
പോഷമിയന്നീവിധം ഘടിപ്പിപ്പാൻ
ഏഷകവിരതിവിശാരദ-
നീഷലിതിന്നില്ലൊരീഷലെന്നുള്ളിൽ.       2

പരമേശ്വരയ്യരാം കവി
വരഗുണമാം കാവ്യമാരചിച്ചേവം
നരപതിയിൽ മമതയേയും
സരസതയേയും സ്ഫുടീകരിച്ചു നിജാം.       3

ചെമ്മേ മലയാളത്തൊടു
സമ്മേളിച്ചോരു തമിഴിലിമ്മതിമാൻ
എമ്മേ പരീക്ഷ പാസ്സാ-
യിമ്മേദിനിതന്നിലാരുവാനിതുപോൽ?       4

ഹൌണീവൽ ഗൈർവാണീ
നാണീയസ്സാം പരിശ്രമബലത്താൽ
ക്ഷോണീസുരനുവശത്തായ്
വാണീടുന്നതുമനല്പമത്ഭുതമേ.       5

ഇങ്ങനെ പല യോഗ്യതയും
തിങ്ങിന പരമേശ്വരയ്യരുടെ കാവ്യം
എങ്ങനെ കവിതാവിരുതു വി-
ളങ്ങിനവർക്കനഭിനന്ദ്യമായീടും?       6

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/2&oldid=172152" എന്ന താളിൽനിന്ന് ശേഖരിച്ചത്