താൾ:Vancheeshageethi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വാഴുക വഞ്ചിമഹേന്ദ്രൻ,
കേഴുക തദമിത്രർ, സമ്മദോദധിയിൽ
വീഴുക നാട്ടാർ, മേന്മേൽ
ചൂഴുക സൂയശസ്സു ശുഭ്രമായിവനേ.       100

ഇത്ഥം പരമേശ്വരകവി
തീർത്തൊരു വഞ്ചീശഗീതി മേളമൊടേ
അത്താലാങ്കസഹോദര-
നെത്തിക്കുക രാഗമാർക്കുമേ ചൊൽവാൻ.       101

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/14&oldid=172151" എന്ന താളിൽനിന്ന് ശേഖരിച്ചത്