സംജ്ഞകളാൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള കഴിവ്. മനുഷ്യനെ മനുഷ്യനാക്കിയ പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഈ കഴിവ് എന്ന് നാം നേരത്തെ കണ്ടിട്ടുമുണ്ട്.
പ്രാഥമികസംജ്ഞകൾ സ്വീകരിക്കാനുള്ള കഴിവ് എല്ലാ മൃഗങ്ങൾക്കും ഉണ്ട്; സമൂർത്തങ്ങളായ ഇന്ദ്രിയാടിസ്ഥിത പ്രതിബിംബങ്ങളാണവ. എന്നാൽ ദ്വിതീയസംജ്ഞകൾ അമൂർതങ്ങളും വാക്കുകളിൽ അടിസ്ഥിതവുമായ സങ്കൽപങ്ങളാണ്. ഇത് മനുഷ്യൻറെ തലച്ചോറിൽ, അവൻറെ ബോധത്തിൽ മാത്രം ഉള്ളതാണ്. മനുഷ്യൻറെ വളർച്ചയിൽ ദ്വിതീയകസംജ്ഞകൾ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വാസ്തവത്തിൽ മനുഷ്യനിലെ ഭൂരിഭാഗം സംജ്ഞകളും സങ്കീർണബന്ധങ്ങളും ദ്വിതീയകസംജ്ഞകളുടെ തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു. അതേസമയം ഒരു കാര്യം ഓർകേണ്ടതുണ്ട്. പ്രാഥമിക സംജ്ഞകളുമായി, പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുമായി, അഭേദ്യമാം വിധം ബന്ധപ്പെട്ടുകൊണ്ടുമാത്രമേ ദ്വിതീയസംജ്ഞകൾക്ക്, വാക്കുകൾക്ക്, ഭാഷക്ക് വികസിക്കാനാകൂ. രണ്ടിനേയും വെവ്വേറെ കാണാൻ ശ്രമിക്കുന്നത് ദ്വിതീയസംജ്ഞകൾ - വാക്കും അമൂർത സങ്കല്പങ്ങളും ഒക്കെ - തികച്ചും സ്വതന്ത്രമായ, യാതൊരു ഭൗതികാടിസ്ഥാനവുമില്ലാത്ത, ആത്മാവിൻറെയോ, അതുപോലെ മറ്റേതെങ്കിലുമോ ആവിഷ്കാരമാണെന്നു പറയുന്നത് അസംബന്ധമായിരിക്കും. മനുഷ്യൻറെ ചിന്തയെന്ന് പറയുന്നത് മറ്റേത് ജീവിയുടെയും 'ബോധ'ത്തേക്കാൾ ഉയർന്ന രൂപത്തിലുള്ള ബോധമാണ്.
ഒന്നാമതായി അക്ഷരോച്ചാരണത്തോടുകൂടി സംസാരിക്കാനും അങ്ങനെ വാക്കുകളിലൂടെ ചിന്തകൾ ആവിഷ്കരിക്കാനും മനുഷ്യന് കഴിയുന്നു.
രണ്ടാമതായി, മനുഷ്യൻറെ ചിന്ത അമൂർതമാണ്. ശാസ്ത്രീയമായ അമൂർതവൽക്കരണത്തിനും സാമാന്യവൽക്കരണത്തിനും വിധേയമാണ്. മറ്റ് ജീവികൾക്ക് അത് സാധ്യമല്ല.
മൂന്നാമതായി, മനുഷ്യൻറെ ചിന്തക്ക് അതിനെപ്പറ്റി, ചിന്തയെപ്പറ്റിത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. മറ്റൊരു ജീവിക്കും സ്വന്തം ബോധത്തിൻറെ പ്രവർതനത്തെ അപഗ്രഥിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നതല്ല.
നാലാമതായി, മറ്റു ജന്തുക്കളിലെ ഞരമ്പുകോശങ്ങളുടെ പ്രവർതനം പരിത:സ്ഥിതിയുമായി ഇണങ്ങിച്ചേരുവാൻ ഉന്നംവച്ചിട്ടുള്ളതാണെങ്കിൽ, മനുഷ്യൻറെ ചിന്തയും ബോധവും സാമൂഹികമാണ്. ചുറ്റുപാടിനെ തനിക്ക് അനുയോജ്യമായി മാറ്റുവാൻ ശ്രമിക്കുന്നതാണ്. അതിപ്രധാനമായ ഒരു വ്യത്യാസമാണിത്.
ചുറ്റുപാടിനെ മാറ്റാനുള്ള മനുഷ്യൻറെ ശ്രമമാണ് 'അധ്വാനം'. ഈ 'അധ്വാനം' തന്നെയാണ് അവൻറെ ദ്വിതീയ സംജ്ഞാസമ്പ്രദായത്തിൻറെ ഉദയത്തിനും വികാസത്തിനും അടിസ്ഥാനം. അങ്ങനെ അധ്വാനവും അക്ഷരോച്ചാരണത്തോടുകൂടിയ ഭാഷയും കൂടി മനുഷ്യക്കുരങ്ങിൻറെ തലച്ചോറിനെ മനുഷ്യൻറെ തലച്ചോറിലേക്ക് ഉയർത്തി. ചുറ്റുമുള്ള ഭൗതികപ്രപഞ്ചത്തെ പ്രതിഫ-