ന്നതും പുതിയ കലാശിൽപങ്ങൾക് രൂപം കൊടുക്കുന്നതും ഉൽപാദനസമ്പ്രദായങ്ങൾ മാറ്റുന്നതും എല്ലാം വ്യാപകമായ അർഥത്തിൽ ചലനമാണ്.
എല്ലാത്തരത്തിലുള്ള മാറ്റത്തിന്റെയും പൊതുവായ പേരാണ് ചലനം.
സമയം
ദ്രവ്യത്തിന്റെ വിവിധ രൂപങ്ങളെപ്പറ്റിയുള്ള ചർചയിൽ നാം സമയത്തിനെയും സ്പേസിനെയും പറ്റി പരാമർശിക്കുകയുണ്ടായി. ഇവയുടെ സ്വഭാവം എന്തെന്ന് കുറച്ചു കൂടി വിശദമായി പരിശോധിക്കാം.
എന്താണ് സമയം? വിഷമം പിടിച്ചോരു ചോദ്യമാണത്. എത്രയായി സമയം എന്നുചോദിച്ചാൽ എളുപ്പത്തിൽ ഉത്തരം പറയാം. പക്ഷേ, എന്താണ് സമയം എന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകുക? മലയാളഭാഷയിലും സമയം എന്ന ചൊദ്യത്തിൻ എന്തുത്തരമാണ് നൽകുക? മലയാളഭാഷയിലും സമയം, ഇംഗ്ലീഷിൽ ടൈം, റഷ്യനിൽ വ്റേമ്യ തുടങ്ങി ഓരോ ഭാഷയിൽ ഇപ്രകാരമൊരു വാക്കുണ്ട്. എന്താണത് സൂചിപ്പിക്കുന്നതെന്ന് നോക്കാം. സെക്കന്റ്, മണിക്കൂറ്, ദിവസം, കൊല്ലം മുതലായ മാത്രകൾകൊണ്ട് നാം സമയത്തെ അളക്കുന്നു. 'ഇപ്പോൾ', 'അപ്പോൾ', 'എപ്പോൾ', 'എന്ന്', 'മുമ്പ്', 'പിന്നീട്'... തുടങ്ങി നിരവധി വാക്കുകൾകൊണ്ട് സമയത്തിന്റെ ആപേക്ഷികത്വത്തെ സൂചിപ്പിക്കുന്നു. എന്താണ് ഈ പദങ്ങളെല്ലാം കുറിക്കുന്നത്? കേവലമായ സമയം? എന്താണ് ആപേക്ഷികമായ സമയം? നമുക്ക് പരിശോധിക്കാം.
നമുക്കേറ്റവും പരിചയമുള്ളതും മനുഷ്യൻ ഏറ്റവും ആദ്യമായി മനസിലാക്കിയതും ആയ സമയത്തിന്റെ മാത്ര 'ദിവസം' ആണ്. ഭൂമിയിൽ സ്പേസിൽ ഒരു തവണ കറങ്ങിത്തീരുമ്പോൾ ഒരു ദിവസം കഴിഞ്ഞു എന്നു പറയുന്നു. ഒരു തവണ കറങ്ങി എന്നു നാം അറിയുന്നത് സാധാരണയായി സൂര്യനെ നോക്കിയാണ്. സൂര്യോദയം മുതൽ സൂര്യോദയം വരെയുള്ള ഈ സമയത്തെ 'സൗരദിനം' എന്ന് വിളിക്കുന്നു. ഭൂമി ആകെത്തന്നെ സൂര്യനുചുറ്റും സഞ്ചരിക്കുന്നതിനാൽ യഥാർഥത്തിൽ സൂര്യോദയം കഴിഞ്ഞ് സ്പേസിൽ പൂർണമായി ഒരു തവണ കറങ്ങുന്നതിന് മുമ്പുതന്നെ അടുത്ത സൂര്യോദയം ഉണ്ടാകുന്നതാണ്. ദൂരെയുള്ള ഏതെങ്കിലും ഒരു നക്ഷത്രത്തെ നോക്കിയാണ് ഭൂമിയുടെ കറക്കം നിർണയിക്കുന്നതെങ്കിൽ കൂടുതൽ ശരിയായ ദിവസം കിട്ടും. ഇതിന് 'നാക്ഷത്രദിനം' എന്നു പറയുന്നു. നാക്ഷത്രദിനം സൗരദിനത്തെക്കാൾ 4 മിനിറ്റ് നീണ്ടതാണ്. സാധാരണ ആവശ്യങ്ങൾക് നാം ഈ വ്യത്യാസം കണക്കിലെടുക്കാറില്ല. ഒരു ദിവസത്തെ 24 ആയി ഭാഗിച്ചാൽ മണിക്കൂറും അതിന്റെ 60 ആയി ഭാഗിച്ചാൽ മിനിറ്റും അതിനെ 60 ആയി ഭാഗിച്ചാൽ സെക്കന്റും കിട്ടുമെന്ന് നമുക്കറിയാം. അതുപോലെ ഭൂമി സൂര്യനുചുറ്റും ഒരു തവണ സഞ്ചരിക്കുമ്പോൾ ഒരു കൊല്ലം കഴിഞ്ഞുവെന്ന് നാം പറയുന്നു. അതിന്റെ 12 ൽ ഒന്നാണ് മാസം. അങ്ങനെ നമുക്ക് പരിചയമുള്ള എല്ലാ സമയമാത്രകളുടെയും അടിസ്ഥാനം ഭൂമിയുടെ ചലനമാണ്.
തൂക്കിയിട്ട പെൻഡുലത്തിന്റെയോ വാച്ചിന്റെ ബാലൻസ് ചക്രത്തിന്റെയോ ആട്ടത്തെ അടിസ്ഥാനമാക്കിയും സമയത്തെ കുറിക്കാവുന്നതാണ്.