സിദ്ധാന്തങ്ങളാണ്. പക്ഷേ, ഇവയിലൊക്കെ ഒരു ചക്രവും അതിനുമുമ്പത്തെ ചക്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ടിനും ഇടക്ക് പൂർണമായ വിടവാണ്. എല്ലാം 'ആദ്യേം പുതീം' തുടങ്ങണം. പ്രാകൃതമൂലകങ്ങളിൽ നിന്ന് ആദ്യജീവരൂപങ്ങളിലേക്ക്, അവിടെ നിന്ന് സങ്കീർണ ജീവികൾ, മനുഷ്യക്കുരങ്ങൻ, മനുഷ്യൻ, വിവധ സാമൂഹ്യവ്യവസ്ഥകൾ... എന്നിങ്ങനെയുള്ള യാന്ത്രികമായ ആവർതനം! ഇതൊക്കെ തെറ്റാണ്. നിഷേധത്തിന്റെ നിഷേധത്തിലൂടെയുള്ള വളർച്ചയിൽ കാണുന്നത് ഇത്തരത്തിലുള്ള ആവർതനമല്ല എന്നോർകണം. വികാസം, ചലനം, മാറ്റം, വളർച്ച - സദാ മുന്നോട്ടാണ്. (നിർവചനപ്രകാരം എന്നു വേണമെങ്കിൽ എടുക്കാം.) പഴയ ഒന്നും അതുപോലെ ആവർതിക്കപ്പെടുന്നില്ല. പഴയതിന്റെ ഗുണധർമ്മങ്ങളിൽ ചിലവ പുതിയതിൽ കണ്ടെന്നുവരാം. അത്രമാത്രം.
അങ്ങനെ മാറ്റത്തിന്റെ നിയമങ്ങൾ ഏവയെന്ന് നാം കണ്ടു. മാറ്റത്തിന്, ചലനത്തിന് നിദാനമായ ബലം വിപരീതങ്ങളുടെ സംഘട്ടനമാണ് എന്നും മാറ്റത്തിന്റെ രീതി, തുടർമാറ്റം --എടുത്തുചാട്ടം എന്ന വിധത്തിലാണ് എന്നും, ഇതിന്റെ ഫലമായി മൊത്തത്തിൽ പുരോഗമനാത്മകമായി മുന്നേറ്റം ഉണ്ടാകുന്നു എന്നും നാം കണ്ടു. അടിമത്തം 'ഹീന'മാണെങ്കിലും പ്രാകൃതസാമൂഹ്യവ്യവസ്ഥയെ അപേക്ഷിച്ച് അത് ഒരു മുന്നേറ്റമായിരുന്നു; നാടുവാഴിത്തം അവിടെ നിന്നും മുന്നേറി, പിന്നെ മുതലാളിത്തവും പിന്നിട്ട് സോഷ്യലിസത്തിലേക്കും അവിടന്നങ്ങോട്ട് കമ്യൂണിസത്തിലേക്കും മാനവരാശി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ സാമൂഹ്യവ്യവസ്ഥയും അതിനു മുമ്പുള്ളതിനെ നിഷേധിക്കുകയും പിന്നീടുവരുന്നതിനാൽ സ്വയം നിഷേധിക്കപ്പെടുകയും ചെയ്യുന്നു; ഈ നിഷേധ പ്രക്രിയ നടക്കുന്നതാകട്ടെ, താരതമ്യേന കുറഞ്ഞ ഒരു കാലയളവിനുള്ളിലും കുറെയൊക്കെ തീക്ഷ്‌ണമായ സംഘട്ടനങ്ങളിൽ കൂടെയും ആണ്. ഗോത്രയുദ്ധങ്ങളിലൂടെയാണ് അടിമത്തം നിലവിൽവന്നത്. സ്പാർടക്കസ് തുടങ്ങിവെച്ച 'കലാപ'മാണ് അടിമത്തത്തിന്റെ വേരറുത്തത്. എന്നിട്ടും 19-ആം നൂറ്റാണ്ടിൽ നീഗ്രോകളെ അടിമകളാക്കി കച്ചവടം നടത്തിയിരുന്നു അമേരിക്കക്കാർ. അവരുടെ വിമോചനത്തിന്റെ കഥയാണ് ഫ്രീഡം റോഡ്. അബ്രഹാംലിങ്കണ് തന്റെ ജീവനെത്തന്നെ ബലി നൽകേണ്ടിവന്നു അതിന്. 17-18 നൂറ്റാണ്ടുകളിലെ രക്തരൂഷിതവും, ചില സ്ഥലങ്ങളിൽ അത്രതന്നെ രക്തരൂഷിതമല്ലാത്തതുമായ വിപ്‌ളവങ്ങൾ നാടുവാഴിത്തത്തിന്റെ അന്ത്യം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്ക് കടന്ന ഓരോ രാജ്യത്തിനും കനത്ത വില നൽകേണ്ടിവന്നിട്ടുണ്ട്. ഒക്ടോബർ വിപ്‌ളവം, തുടർന്നുണ്ടായ ആഭ്യന്തരയുദ്ധം, ചൈനീസ് വിപ്‌ളവം, ക്യൂബൻ വിപ്‌ളവം അതിൽ അമേരിക്കയുടെ ഇടപെടലും, കൊറിയൻ യുദ്ധം, വിയത്നാം, കംബോഡിയ...സോഷ്യലിസത്തിലേക്കുള്ള പരിവർതനത്തിന്റെ തീവ്രസമരത്തിനിടക്കാണ് ഇന്ന് നാം. ഓരോ സാമൂഹ്യവ്യവ-