Jump to content

താൾ:Thunjathezhuthachan.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"പരന്ന വേദാന്തമാം പാല്‌ക്കടലീന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കുടങ്ങൾ നിറച്ചെങ്ങും
പരിചിൽ പാനംചെയ്തുകൊള്ളുവാൻ വെച്ചു മുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ
അതിനെ കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്ന
മധുരതരമായ 'കൈവല്യനവനീതം'
അതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-
രധമർ വിഷയമാർന്നതിനാൽ വലയാതെ"
(കൈവല്യനവനീതം, തർജ്ജമ)

6. അദ്ധ്യാത്മരാമായണം.

ഈ ഗ്രന്ഥം എഴുത്തച്ഛന്റെ കൃതികളിലെന്നല്ല, മലയാളസാഹിത്യത്തിലെ മറ്റേതു ഗ്രന്ഥത്തേക്കാളും മലയാളികളുടെ ഇടയിൽ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരുൽകൃഷ്ടഗ്രന്ഥമാണു്. കുടിൽ തൊട്ടു കൊട്ടാരം വരെയുള്ള സകല ഭവനങ്ങളിലും നിത്യപാരായണംചെയ്യപ്പെടുന്ന ഒന്നാണിതു്. ഭക്തിരസപ്രധാനമായ പ്രസ്തുതപുസ്തകം കേരളീയരുടെ ഹൃദയത്തെ അത്രമേൽ ആകർഷിച്ചിരിയ്ക്കുന്നു. കവനലക്ഷ്മിയുടെ കേളീരംഗമായ "വാത്മീകിരാമയണ"മിരിയ്ക്കെ ഈ ഗ്രന്ഥം തർജ്ജമചെയ്‌വാൻ പുറപ്പെടുന്നതിന്നു മഹാകവിയെ പ്രേരിപ്പിച്ചതു്, അദ്ദേഹത്തിന്റെ ഭക്തിരസത്തിലുള്ള അത്യാസക്തിയായിരിയ്ക്കണം. ഈ വിഷയത്തെക്കുറിച്ചു് ഐ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/92&oldid=171904" എന്ന താളിൽനിന്ന് ശേഖരിച്ചത്