Jump to content

താൾ:Thunjathezhuthachan.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാം അദ്ധ്യായം.

എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ.

എഴുത്തച്ഛൻ മലയാളഭാഷ്യ്ക്കു ചെയ്തിട്ടുള്ള ഗുണങ്ങളുടേയും അദ്ദേഹം നടപ്പാക്കിയ പ്രസ്ഥാനങ്ങളുടേയും ഏതാണ്ടൊരു സ്വരൂപനിരൂപണം കഴിഞ്ഞ അദ്ധ്യായങ്ങളിൽ ചെയ്തുകഴിഞ്ഞിട്ടുണല്ലൊ. ഈ അദ്ധ്യായത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ലഘുവായ ഒരു സ്വരൂപവിവരണം ചെയ്‌വാനാണു പോകുന്നതു.

അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതു ഗുണപൌഷ്കല്യം കുറഞ്ഞവയും, ചിലതു ലോകാതിഗമായ സാഹിത്യസൌരഭ്യം നിറഞ്ഞവയുമാണു്. ഒരു കവിയുടെ പ്രായം, പാണ്ഡിത്യം, പരിചയം എന്നിവ വർദ്ധിയ്ക്കുന്നതനുസരിച്ചു് അയാളുടെ കാവ്യങ്ങൾക്കുള്ള മാഹാത്മ്യവും വർദ്ധിച്ചുവരുന്നതായിക്കാണാം. വിഷയങ്ങളുടെ മാഹാത്മ്യവും, കവിയ്ക്ക് അവയോടുള്ള ബന്ധവും കാവ്യങ്ങളുടെ ഉച്ചനീചത്വങ്ങൾക്കു കാരണങ്ങളായി വരാം. "മാളവികാഗ്നിമിത്ര"വും "വിക്രമോർവ്വശീയ"വും എഴുതിയ കാളിദാസൻ തന്നെയാണു് "അഭിജ്ഞാനശാകുന്തള"വും എഴുതിയതു്; "മാലതീമാധവ"വും "ഉത്തരരാമചരിത"വും "ഭവഭൂതി"യുടെ കൃതികൾ തന്നെയാണു്; പക്ഷെ ശാകുന്തളത്തിന്റെയോ ഉത്തരരാമചരിതത്തിന്റെയോ അടുത്തു നില്ക്കുന്നതിന്നു ഈ കവികളുടെ മറ്റു ഗ്രന്ഥങ്ങൾക്കു ശക്തിയുണ്ടൊ എന്ന കാർയ്യം വളരെ സംശയമാണു്. ഇതുപോലെത്തന്നെ മഹാകവി എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾക്കും പരസ്പരം വലിയ വ്യത്യാസം കാണുന്നുണ്ടു്. ഈ വ്യത്യാസത്തെ അടിസ്ഥാനമാക്കി ഗുണം കുറഞ്ഞ കൃതികൾ അദ്ദേഹത്തിന്റേതല്ലെന്നു ചിലർ വാദിയ്ക്കു-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/86&oldid=171897" എന്ന താളിൽനിന്ന് ശേഖരിച്ചത്