താൾ:Thunjathezhuthachan.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താണു "ചിന്താരത്ന"മെന്ന വിശിഷ്ടഗ്രന്ഥമെന്നും മറുപക്ഷക്കാർ വാദിയ്ക്കുന്നു. പ്രകൃതഗ്രന്ഥത്തിലെ പല സംബോധനകളും രണ്ടാമത്തെ പക്ഷത്തെ അനുകൂലിയ്ക്കുന്നുണ്ടു്.

അദ്ദേഹം ആകൃതിയിൽ ഒരു ഒത്ത ആളായിരുന്നുവെന്നും അറുപതു വയസ്സിനുമേൽ ജീവിച്ചിരുന്നിട്ടുണ്ടേന്നും ചില പുസ്തകങ്ങളിൽ പ്രസ്താവിച്ചുകാണുന്നു. പണ്ടേയ്ക്കുപണ്ടേയുള്ള കേട്ടുകേൾവിയായിരിയ്ക്കണം ഈ പ്രസ്താവത്തിന്നടിസ്ഥാനം. ലോകത്തിലെ പല മഹാന്മാരുടേയുമെന്ന പോലെ അദ്ദേഹത്തിന്റെ വംശവും ഏതാണ്ടദ്ദേഹത്തോടു കൂടിത്തന്നെ തിരോഹിതമാവുകയാണുണ്ടായതു്.

എഴുത്തച്ഛൻ ഗന്ധർവ്വന്റെ അവതാരമാണെന്നുള്ള ഒരു വിശ്വാസം ജനസമുദായത്തിൽ രൂഢമൂലമായിക്കാണുന്നുണ്ടു്. അദ്ദേഹം വ്യാസശാപം കൊണ്ടൊ മറ്റൊ ശൂദ്രനായീ വന്നു ജനിച്ച ഒരു ഗന്ധർവ്വനാണെന്നു സ്ഥാപിച്ചുകൊണ്ടുള്ള ഒരു കഥയും കേട്ടിട്ടുണ്ടു്. ഇന്ത്യാക്കാർ വീരാരാധന ചെയ്യുന്നതിൽ കേൾവികേട്ടവരാണു്; പക്ഷെ അതു പലപ്പോഴും അതിരുകടന്നു പോകുന്നുണ്ടെന്നും അസ്ഥാനത്തായിത്തീരുന്നുണ്ടെന്നും പറയേണ്ടിയിരിയ്ക്കുന്നു. സൽപ്രവൃത്തികളും വീരകൃത്യങ്ങളും ചെയ്തവർക്കു് അവർ അമാനുഷത്വം കല്പിയ്ക്കുന്നു. അവരെ അവതാരപുരുഷന്മാരുടെ കൂട്ടത്തിലല്ലാതെ സാധാരണ മനുഷ്യന്മാരായി ഗണിപ്പാൻ തന്നെ സാധിയ്ക്കുന്നില്ല. നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഏതു മഹാനെ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/51&oldid=171859" എന്ന താളിൽനിന്ന് ശേഖരിച്ചത്