Jump to content

താൾ:Thunjathezhuthachan.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ആചാര്യൻ നദിയും വനവും കണ്ടു സന്തുഷ്ടനായി ശിഷ്യന്മാരോടുകൂടി അവിടെ പാൎക്കുവാൻ നിശ്ചയിക്കയും, നാടുവാഴിയോടു സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ചു ബ്രാഹ്മണാലയങ്ങളും ദേവാലയങ്ങളുംകൊണ്ട് "രാമാനന്ദപുരം" എന്ന ഒരു ഗ്രാമം നിൎമ്മിക്കയും ചെയ്തു)

 2.പൂർവ്വേചിഞ്ചാഖ്യകുല്യാ വരുണദിശിതഥാ
  പത്രചര്യാ പഥാന്തം
 യാമ്യേനദ്യൂത്തരാദുത്തരദിശി നിധനക്രോഡ-
  കേദാരകാന്തം
 അസ്മിൻ ദേശേ മഹാത്മാ(വിബു) (ധ)ജാന(വരഃ)
  സൂര്യനാരായണാഖ്യഃ
 സമ്പദ്വേശ്മാധിനാഥാദുദകമ(ഥ) (സ) ജ (ഗ്രാ)-
  ഹ കാരുണ്യസിന്ധുഃ)

(സൂര്യനാരായണനെഴുത്തച്ഛൻ ചമ്പത്തിൽ കാരണവരോട്, കിഴക്ക് പുളിങ്കോൽതോടും, പടിഞ്ഞാറു പട്ടഞ്ചേരിപ്പാതയും, തെക്കു നദിയുടെ വടക്കേ കരയും, വടക്കു കൊല്ലംകോട്ടു പാടവും അതിർത്തികളായ ഈ സ്ഥലം തീരു വാങ്ങി)

 3.രാമാനന്ദാഗ്രഹാരെ പ്രഥമമിഹ ശിവം സാം-
  ബമൂർത്തിം സവർഗ്ഗം
 സാക്ഷാദ്വിഷ്ണും ച രാമം
  ദ്വിജകുലനിപു-
 ണൈ:(സ്ഥാപയാമാസ) സൂൎയ്യ:
  (ദ) ദ്ധ്നാ (പ്യ)ന്നം
 സസർപ്പിഃസധനഗൃഹഗണം
  ഭൂസുരേഭ്യോ ദദൗ (സഃ)

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/41&oldid=171848" എന്ന താളിൽനിന്ന് ശേഖരിച്ചത്