Jump to content

താൾ:Thunjathezhuthachan.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ഡിതസമ്മതമായിക്കഴിഞ്ഞിട്ടുള്ള സ്ഥിതിക്കു പ്രസ്തുത ശൂദ്രപ്രഭുവുമായിട്ടുള്ള എഴുത്തച്ഛന്റെ ബന്ധം ശിഥിലമായിപ്പോകയാണു ചെയ്യുന്നത് മഹാകവി മേല്പത്തൂർ ഭട്ടതിരിയും അദ്ദേഹവുമായുള്ള പരിചയവും ബന്ധവും അശിഥിലമായിട്ടുള്ളതുതന്നെയാണ്. പരമഭക്തനും, മഹാവിദ്വാനും, മഹാകവിയുമായ എഴുത്തച്ഛന്റെ ഗുണങ്ങൾ കണ്ടറിവാനും അഭിനന്ദിപ്പാനും മേല്പത്തൂരിനെപ്പോലെ അടുത്ത് മറ്റൊരാളുണ്ടാവുകയെന്നതുതന്നെ അസംഭാവ്യമായി തോന്നുന്നു. ഇവർ രണ്ടാളും സമീപസ്ഥന്മാരും, മനസ്ഥിതിക്ക് അത്യന്തം ഐകരൂപ്യമുള്ളവരുമായിരുന്നതിനാൽ പരസ്പരം കണ്ടു പരിചയിക്കുന്നതിനും ആ പരിചയം വലിയ സ്നേഹബന്ധത്തിൽ കലാശിക്കുന്നതിന്നും ഇടയുണ്ട്. "അമ്പലപ്പുഴരാജാവുമായി എഴുത്തച്ഛനെ പരിചപ്പെടുത്തിയതു തന്നെ ഭട്ടതിരിയാണെന്നാണു കേട്ടുകേൾവി. എഴുത്തച്ഛൻ അമ്പലപ്പുഴരാജാവിന്റെ ആവശ്യപ്രകാരം അദ്ധ്യാത്മരാമായണം ഗ്രന്ഥം ആർയ്യഎഴുത്തിൽ പകർത്തിയെഴുതുകയും അതോടുകൂടിത്തന്നെ രാമായണം കിളിപ്പാട്ട് ഉണ്ടാക്കുകയും ചെയ്തുവെന്നാണല്ലോ രാമായണനിർമ്മാണത്തെപ്പറ്റിയുള്ള ഐതിഹ്യം. ഈ കിളിപ്പാട്ട് അദ്ദേഹം അമ്പലപ്പുഴരാജാവിന്റെ വിദ്വൽസദസ്സിൽവെച്ച് വായിച്ചപ്പോൾ ഭട്ടതിരി, "തുഞ്ചൻ ഈ മനോഹരമായ പാട്ട് ഇങ്ങിനെ മുഴുവനും ചീന്തിക്കളഞ്ഞുവല്ലോ" എന്നു പറഞ്ഞുവെന്നും, അപ്പോൾ എഴുത്തച്ഛൻ " അടിയൻ കാണുന്നവ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/37&oldid=171843" എന്ന താളിൽനിന്ന് ശേഖരിച്ചത്