താൾ:Thunjathezhuthachan.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 ധാതൃശങ്കരവിഷ്ണുപുമുഖന്മാൎക്കും മതം
 വേദജ്ഞോത്തമന്മാർ മാഹാത്മ്യങ്ങളാൎക്കു ചൊല്ലാം"

അദ്ധ്യാത്മരാമായണം "കരുണാചിത്തന്മാരാം ധരണീസുരവൃന്ദ-
 ചരണാംഭോരുഹത്തെശ്ശരണം പ്രാപിക്കുന്നേൻ"

മഹാഭാരതം.

മേലുദ്ധരിച്ച വരികളിൽ നിന്നു വേദജ്ഞോത്തമന്മാരായ മഹാബ്രാഹ്മണർക്ക് എഴുത്തച്ഛന്റെ ഹൃദയത്തിലുണ്ടായിരുന്ന സ്ഥാനമേതായിരുന്നുവെന്ന് വെളിവാകുന്നുണ്ട്. സംസ്കൃതസാഹിത്യത്തിൽ കേവലം നിരക്ഷരകുക്ഷികളായ അന്നത്തെ കേരളീയരെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കണമെന്ന ഏക ഉദ്ദേശ്യത്തിൻപേരിലാണ് അദ്ദേഹം ഭഗവൽകഥകൾ പരിഭാഷപ്പെടുത്തുവാൻ തുടങ്ങിയത് അങ്ങിനെയല്ലാത്തപ്പക്ഷം "മഹാഭാരത"ത്തിലടങ്ങിയ ശ്രീമൽ "ഭഗവൽഗീത" മാത്രം വിട്ടുകളയുന്നതിനു വഴിയില്ല. ആരണകുലസ്വത്താണെന്നനിലക്ക് അതിനെ ഉപേക്ഷിക്കയാണദ്ദേഹം ചെയ്തിരിക്കുന്നത്. "ഉഴറിയരുളിന മൊഴികളുപനിഷത്താകയാലോതിനാർ ഗീതയെന്നാദരാൽ ജ്ഞാനികൾ" എന്നു മാത്രമെ അദ്ദേഹം ഗീതയെ പറ്റി പറയുന്നുള്ളു. അദ്ധ്യാത്മരാമായണത്തിന്റെ ആദിയിൽ എഴുതീട്ടുള്ള 'പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ*** വേ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/35&oldid=202913" എന്ന താളിൽനിന്ന് ശേഖരിച്ചത്