താൾ:Thunjathezhuthachan.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തു് എത്രയും ഹൃദയാനന്ദകരമായ ഒരു കാഴ്ച തന്നെയാണു്. അപരിഷ്കൃതമായിക്കിടക്കുന്ന ഒരു കുളവും കിണറും ഗുരുമഠത്തിനു സമീപത്തുണ്ടു്. കിണറ്റിൽ വെള്ളം കുറച്ചു മാത്രമേയുള്ളൂവെങ്കിലും അതേതുകാലത്തും വറ്റുന്നതല്ലെന്നും, ആ കിണർ പരിഷ്കരിയ്ക്കുന്നതിന്നു് അതിന്റെ ഇപ്പോഴത്തെ ജന്മി വളരെ പരിശ്രമിച്ചു നോക്കീട്ടും വെള്ളം വാർക്കുവാൻ സാധിചില്ലെന്നും തദ്ദേശീയർ പറയുന്നു. അതിൽ ഗുരുവിന്റെ വക 'നാരായം' ആരാധനാബിംബങ്ങൾ തുടങ്ങിയുള്ള പല വിശിഷ്ട വസ്തുക്കളും കിടക്കുന്നുണ്ടെന്നാണു് പലരുടേയും വിശ്വാസം. കുളത്തിൽ വേനൽക്കാലത്തു വെള്ളമുണ്ടാവില്ല.അതിനു തൊട്ടുള്ള കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്ന് എഴുത്തച്ചൻ സാധാരണ ജപിക്കാറുണ്ടായിരുന്നുവെന്നും തന്നിമിത്തം ആ കാഞ്ഞിരമരത്തിനുതന്നെ കുറേ ഭവ്യതയുണ്ടെന്നുമാണു ചിലർ പറയുന്നതു്. അതിന്റെ ഇല കയ്ക്കാതിരിയ്ക്കുന്നതിന്നുതന്നെ ഇതാണത്രെ കാരണം. ഇലകൾ ഓരോരുത്തർ വന്നു പറിച്ചുതീർത്തിരിയ്ക്കുന്നതും അതിന്റെ ചുവട്ടിൽ ഇപ്പോൾ വിളക്കുവെച്ചുവരുന്നതും ഈ വിശ്വാസത്തിന്റെ ഫലമായിട്ടാണു്. തുഞ്ചൻപറമ്പിലെ മണ്ണു കുറച്ചൊന്നു ചുവന്ന നിറത്തിലുള്ളതാണു്. അദ്ദിക്കുകാരും അയല്വാസികളും ഇന്നും കുട്ടികളെ "എഴുത്തിനുവെയ്ക്കു"മ്പോൾ ഈ പറമ്പിൽനിന്നു മണ്ണു കൊണ്ടുപോയി ആദ്യം അതിലെഴുതുന്ന പതിവുണ്ടു്. വിജയദശമിദിവസം അടുത്തുള്ളവരെല്ലാം പ്രസ്തുതസ്ഥല-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/15&oldid=171819" എന്ന താളിൽനിന്ന് ശേഖരിച്ചത്