താൾ:Thunjathezhuthachan.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്വര്യങ്ങളോടു കൂടിയവരും, പ്രജാക്ഷേമൈക തൽപരന്മാരും , സൽകൃത്യങ്ങളിൽ നിന്ന് അണുമാത്രം വ്യതിചലിയ്ക്കാത്തവരുമായ ക്ഷത്രിയ ചക്രവർത്തികളുടെ കൊട്ടാരങ്ങൾ മറ്റൊരു വക; സംഗീതസാഹിത്യാദി കലാവിദ്യകളിലും തർക്കവ്യാകരണാദി ശാസ്ത്രീയവിദ്യകളിലും അപാരപണ്ഡിതന്മാരായ മാഹാന്മാരുടെ സമാജങ്ങൾ വേറൊരുവക; രാഷ്ട്രീയവിഷയങ്ങളിൽ സമർത്ഥന്മാരും ഭരണതന്ത്രവിശാരദന്മാരുമായ പ്രഭുജനങ്ങളുടെ വിഹാരസ്ഥാനങ്ങൾ ഇനിയൊരുവക; ഭാരതഭൂമിയുടെ ഭൂതകാലചരിത്രവീഥിയിലേയ്ക്കു കണ്ണോടിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഏവംവിധങ്ങളായ മനോഹരക്കാഴ്ചകൾ കണ്ടു് അഭിമാനം കൊണ്ടു പുളകിതഗാത്രനാകാതിരിയ്ക്കയില്ല. ഭാരതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ പ്രശോഭിയ്ക്കുന്ന കേരളവും വീരന്മാരായ മഹാപുരുഷന്മാരുടെ ജനനത്താൽ മാലോകരുടെ സാദരശ്ലാഘയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. ശസ്ത്രം കൊണ്ടും ശാസ്ത്രം കൊണ്ടും പരരാജ്യക്കാരെ ജയിയ്ക്കയും, അവരുടെ ഗുരുസ്ഥാനം കൈക്കൊൾകയും ചെയ്തിട്ടുള്ള മഹാന്മാർ ഇവിടെയും സുലഭമായിട്ടുണ്ടായിട്ടുണ്ടു്. മേലേക്കിടയിൽ അഭിമാനിക്കാനർഹതയുള്ള ഒരു വിശിഷ്ടചരിത്രം തന്നെയാണ് കേരളത്തിന്നുമുള്ളതു്. പക്ഷേ ആ പവിത്രചരിത്രമെല്ലാം കാലകല്ലോലത്തിന്റെ കരാളാഘാതത്താൽ ശകലം ശകലമായി നശിച്ചുപോകയാണുണ്ടായത്! അതെ ആ ഭൂ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/12&oldid=171816" എന്ന താളിൽനിന്ന് ശേഖരിച്ചത്