താൾ:Thunjathezhuthachan.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനർഗ്ഘമായ ആ ആർഷസാഹിത്യം, നമ്മുടെ അജ്ഞാനത്തെ നീക്കുന്നതിന്നും, വിചിന്തനഗതിയെ പരിഷ്കരിയ്ക്കുന്നതിന്നും, മനസ്സിനെ സംസ്കരിക്കുന്നതിന്നും എത്രമാത്രം ഉപകരിച്ചിട്ടുണ്ടെന്നു വിചാരിയ്ക്ക വയ്യ! ആ സ്വർഗ്ഗീയസംഗീതത്തിന്റെ മോഹനരസം, ആ വൈദ്യുത"നാരായ"ത്തിന്റെ ദിവ്യപ്രേരണ, അതെന്നെന്നും കേരളീയരുടെ പുരോഗതിയിൽ മംഗളം വർഷിയ്ക്കുമാറാകട്ടെ!


ശുഭം

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/112&oldid=171815" എന്ന താളിൽനിന്ന് ശേഖരിച്ചത്