ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പ്രസ്താവന

നമ്മുടെ മാതൃഭാഷയായ മലയാളം എല്ലാ ശാഖകളിലും കാലാനുസൃതമായ അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്. കേരളത്തിന്റെ പൊതുവായ പരിഷ്കാരപുരോഗതിക്കും സംസ്കാരാഭിവൃദ്ധിക്കും അത്യന്താപേക്ഷിതമാണ്. ആ അഭിവൃദ്ധിക്കു വിഘ്യാതമായ ഒരു പ്രധാനസംഗതി ശാസ്ത്രീയഗ്രന്ഥങ്ങളുടെ വിരളതയാണല്ലോ. ഊർജതന്ത്രം, രസതന്ത്രം, രാജ്യതന്ത്രം, ലോഹതന്ത്രം, യന്ത്രതന്ത്രം, ധനതത്വശാസ്ത്രം, മന:ശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ അനേക ശാസ്ത്രങ്ങളിൽ ആധുനികകാലത്ത് അദ്ഭുതകരമായ അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഇവയെപ്പറ്റി സാമാന്യമായ ഒരു ജ്ഞാനമെങ്കിലും പ്രദാനം ചെയ്യുവാൻ കെല്പില്ലാത്ത ഒരു ഭാഷ ഇന്നത്തെ നിലയ്ക്ക് തികച്ചും അപൎയ്യാപ്തമായ ഒന്നാണെന്നു സമ്മതിക്കാതെ തരമില്ല. മാതൃഭാഷാമാൎഗ്ഗേണ ഈ ആവശ്യം നിർവഹിക്കാൻ കഴിയാത്തിടത്തോളം കാലം ഇംഗ്ലീഷ്, ഫ്രഞ്ച്, ജൎമ്മൻ തുടങ്ങിയ ഏതെങ്കിലും പ്രധാനമായ ഒരു പാശ്ചാത്യഭാഷയെ ശരണീകരിക്കുവാൻ നാം നിർബന്ധിതരാകും. സ്ഥാനത്തും അസ്ഥാനത്തുമുള്ള ഇംഗ്ലീഷിന്റെ അമിതമായ പ്രാധാന്യത്തെ ലഘൂകരിച്ചു് നാട്ടുഭാഷകളെ സമുദ്ധരിക്കുവാനും വികസിപ്പിക്കുവാനുമുള്ള യത്നം ഭാരതത്തിൽ ഏതാണ്ടു സാൎവത്രികമായിത്തീൎന്നിട്ടുണ്ടു്. മാതൃഭാഷയെ വിസ്മരിച്ച് വൈദേശികഭാഷകളെ മാത്രം സമാശ്രയിക്കുന്നതുകൊണ്ട് രാജ്യത്തിനു പൊതു

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/5&oldid=224341" എന്ന താളിൽനിന്ന് ശേഖരിച്ചത്