എന്നോർത്തെത്തുംവിഷാദാൽപ്രിയനൊടണവതി-
ന്നെന്നപോൽകണ്ണുനീരാൽ
കുന്നോടൊക്കുംകുചങ്ങൾക്കഭിനവമണിഹാ-
രങ്ങൾതന്വംഗിചേർത്താൾ. ൮൦
കാമൻതൻവില്ലുചില്ലിക്കൊടിയിലരിർശമാ-
ണ്ടമ്പുടൻപെയ്തിതുൾ,ച്ചേ-
ർന്നാമന്നൻകാമനെന്നോർത്തകതളിരെരിവാൻ
ശംഭുതീക്കൺമിഴിച്ചു
സോമൻനീർകജ്ജളേചേന്നതുമനസിനിന-
ച്ചാർത്തിപോയ്പാർത്തു,പെണ്ണി-
ന്നോമൽപോർകൊങ്കയെപ്പോൽവിധിയുടെമനവും
പൂർണ്ണകാഠിന്യമാർന്നു. ൮൧
ഹാവിഷ്ടപേശ!ഭഗവൻ!ഹൃദയാർത്തിയാൽതെ-
ല്ലാവിഷ്ടയാകിലടിയന്നവലംബമില്ലേ
നീവിട്ടുനിൽക്കവഴിയൊന്നഗതിയ്ക്കിവണ്ണം
വാവിട്ടുതന്നെമുറയിട്ടുവരാംഗിയപ്പോൾ. ൮൨
അതുകേട്ടൊരുതോഴിചൊല്ലിനാൾ:
'ഗതികെട്ടിങ്ങിനെഖേദിയായ്കനീ
മതികട്ടയുവക്ഷമേശനെ-
സ്സതി!കിട്ടുംതവകാന്തനായ്ക്ഷണം.' ൮൩
'പേർത്തുംഞാൻചെയ്തപാപംപ്രിയസഖി!പെരുതി-
ന്നേവമെൻജീവനാഥൻ
ധൂർത്തല്ലെന്നെത്യജിച്ചാൻദ്രുതമവനി,തര-
ന്നച്ഛംനുംനിശ്ചയിച്ചു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |