["സുഭദ്രാൎജ്ജുനം"] ഭാഷാനാടകം
മൂന്നാമങ്കം
[അനന്തരം കഞ്ചുകി പ്രവേശിക്കുന്നു]
കഞ്ചുകി.
ഒരുവനുമില്ലനിനച്ചാലരമനയിതിൽ വൃദ്ധനായിനിയ്ക്കൊപ്പം കരുതുകിലെന്നുടെ മുടിയോപരമിഹവെഞ്ചാമരയ്ക്കു സമമല്ലൊ !!
[നെടുവീൎപ്പുവിട്ട്]
കഷ്ടം ശിഷ്ടജനാപാരം വിട്ടു ഞാനെത്രകാലമായ് മട്ടോൽ വാണിക്ക്യുതൻ വാക്കുകേട്ടുഴലുന്നതും. അതിനാലന്തഃപുരത്തിങ്കലുള്ള ഉപജീവനം ജുഗുപ്സിതം തന്നെ.
[ചുറ്റി നടന്നു നോക്കീട്ടു]
ആരാണീ വരുന്നതു?
[അടുത്തു ചെന്നിട്ടു] ആരു? ദുൎയ്യോധനന്റെ ദൂതൻ ദുൎവ്വിദഗ്ധനൊ? ദുൎവ്വിദഗ്ധൻ. ആൎയ്യ ! ബീഭത്സക ! ഭവാൻ എന്നെ അറിഞ്ഞില്ലെ?
ബീഭത്സകൻ. അല്പ ദിവസമായിട്ട് എനിയ്ക്കു കണ്ണിന്നു നല്ല സുഖമില്ല. ആളെ അറിയേണമെങ്കിൽ അടുക്കണം.
ദുൎവ്വിദഗ്ധൻ.
വാൎദ്ധക്യത്താലായിരിയ്ക്കും, അല്ലേ !
ബീഭത്സകൻ.
അല്ല. ഉഷ്ണാധിക്യത്താലാണു.
ദുൎവ്വിദഗ്ധൻ.
ഇതു വൃദ്ധന്മാരുടെ സ്വഭാവമാണല്ലൊ. ആകട്ടെ, ഇപ്പോൾ
എവിടയ്ക്കു പോകുന്നു ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Marathp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |