Jump to content

താൾ:Subadrarjjanam 1901.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം

                                     ദുൎ‌യ്യോധനൻ.
അതുകൊണ്ടും ഫലമില്ല.
സുന്ദരിക്കുഭയമിന്നിതിമാത്രം
നന്ദനന്ദനനിലുള്ളതുമൂലം
നിന്ദ്യമെങ്കിലുമവന്റെ വചസ്സാ
ത്തന്വികേൾക്കുമതിനില്ലവികല്പ്പം.

ദുൎമ്മതിയായ കൃഷ്ണൻ അൎജുനന്ന് വളരെ സഹായമായി നില്ക്കുമെന്നുമാത്രമല്ല എനിക്കു വിരോധമായി പ്രവൃത്തിക്കുകയും ചെയ്യും.

    ശകുനി. [ അല്പം ആലോചിച്ചിട്ട്]

എന്നാൽ അതിനു വേറെ ഒരു നല്ല ഉപായമുണ്ട്. അതു ചെയ്താൽ സുഭദ്ര നിശ്ചയമായിട്ടും നമ്മുടെ കൈവശത്തിൽ വരും.

    ദുൎ‌യ്യോധനനും, കൎണ്ണനും.

അതെന്തുപായമാണ്‌? പറയു, പറയു.

    ശകുനി.

ദുൎ‌യ്യോധനൻ അൎജ്ജുനരൂപം ധരിച്ച് സുഭദ്രയെ വിവാഹം ചെയ്യുന്നതുതന്നെ.

    കൎണ്ണൻ.

അതൊരു നല്ല ആലോചന തന്നെ. വിവാഹാനന്തരം ഒന്നുകൊണ്ടും ഭയപ്പെടുവാനില്ല. സുഭദ്രയെ പിന്നെ അന്യനു കൊടുക്കുവാൻ ഈ ജന്മത്തിൽ തരമില്ലല്ലൊ. ഇതൊന്നും വിചാരിക്കാതെ കൃഷ്ണൻ എതൃക്കുന്നപക്ഷം നമ്മുടെ പരാക്രമം കുറച്ച് കാണിക്കുകയും ചെയ്യാം.

    ദുൎ‌യ്യോധനൻ.

ഈ വഴി എനിക്കത്ര തൃപ്തിയെ തരുന്നില്ല. ഇങ്ങിനെ ഞാൻ പ്രവൃത്തിക്കുകയുമില്ല.

    കൎണ്ണനും ശകുനിയും.

എന്തുകൊണ്ട്?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/20&oldid=171452" എന്ന താളിൽനിന്ന് ശേഖരിച്ചത്