താൾ:Subadrarjjanam 1901.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം


ഭാഷാനാടകം


ഒന്നാമംകം


ഹരിഃശ്രീഗണപതയെ നമഃ


നാന്ദി




ആറുംനീറുമണിഞ്ഞുനല്ലജടയും
ബന്ധിച്ചുരുദ്രാക്ഷവും
മാറിൽചേൎത്തുമയോടുചേൎന്നുരസമാ
ൎന്നോരോവിനോദങ്ങളാൽ
ഏറീടുന്നനുരാഗമോടുമധികം
മേളിച്ചുവാഴും ശിവൻ
കൂറോടേഹൃദിതന്നിടട്ടെയനിശം
നിങ്ങൾക്കുസന്മംഗളം (൧)


[നാന്ദിയുടെ അവസാനത്തിൽ നാലുപുറത്തും നോക്കീട്ട സന്തോഷത്തോടുകൂടി]
ഈ ഋഷിനാഗക്കുളക്ഷേത്രസന്നിധിയിങ്കൽ മഹോത്സവത്തിനായി പല ദിക്കുകളിൽനിന്നും വന്നു ചേൎന്നിരിക്കുന്ന മഹാന്മാരുടെ മുമ്പാകെ നമ്മുടെ നാട്യവിദ്യയെ പ്രകടിപ്പിക്കുവാൻ ഇതൊരു നല്ല സമയം തന്നെ.

[അണിയറയിലേക്കു നോക്കീട്ട]


ആൎ‌യ്യേ! ഇവിടെ വരൂ.
         നടീ [പ്രവേശിച്ച]
ആൎ‌യ്യ! ഇതാഞാൻ. എന്തിനായിട്ടാണ എന്നെ വിളിച്ചതു?

സൂത്രധാരൻ.


പലരുമതിരസജ്ജന്മാൎനിരഞ്ഞുള്ളതാമീ
വലിയസഭയിൽനമ്മൾക്കുള്ളനാട്യപ്രഭാവം































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/14&oldid=171445" എന്ന താളിൽനിന്ന് ശേഖരിച്ചത്