താൾ:Sree Aananda Ramayanam 1926.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

യും വേണം.പുറമേ പട്ടാഭിഷേകത്തിനായി വരുന്ന സ്വദേശരാജാക്കന്മാരെല്ലാം അവരവരുടെ വിരുതുകളോടുകൂടി മുഹൂർത്തത്തിൽ ഒരുങ്ങി പുറപ്പെടുകയും വേണം' എന്ന് ആജ്ഞാപിച്ചു.

 പിന്നെ വസിഷ്ഠൻ തേരിൽ കയറി ശ്രീരാമന്റെ സമീപത്തുചെന്ന് അദ്ദേഹത്തിന്റെ ഉപചാരം സ്വികരിച്ചു 'ഹേ രാമാ ഈ ഉത്സവങ്ങൾക്കു നീ ഒരു നിമിത്തംമാത്രമാണ് . നാളെ ദിവസം പുറപ്പെട്ടു സീതയോടും ലക്ഷ്മണനോടുംകുടി ദണ്ഡകാരണ്യത്തിൽ ചെന്നു പതിനാലു വർഷം കാലം 

അവിടെ താമസിച്ചു രാവണനെ നിഗ്രഹിച്ചു തദനന്തരം രാജ്യപരിപാലനം ചെയ്യുവാനാണ് നീ ഭാവിക്കുന്നത്. ലോകാചാരത്തിന്ന് അനുസരിച്ചു നിന്റെ പിതാവു നാളെ ചെയ്പാൻ പോകുന്ന രാജ്യപട്ടാഭിഷേകത്തെ നീ സ്വീകരിച്ച്കൊൾകം അതിനുവേണ്ടി നിയ്യും സീതയും ഇന്നത്തെ ദിവസം ബ്രപ്മചര്യത്തോടുകൂടി പരിശുദ്ധരായിരുന്ന് ഉപവാസം ചെയ്തു രാത്രിയിൽ ഭൂമിയിൽ ശയനം ചെയ്യുകയും വേണം എന്നു പറഞ്ഞേൽപ്പിച്ച് ഈ വിവരം സീതയേയും ലക്ഷ്മണനേയുംകൂടി അറിയിച്ചു രഥാരൂഡനായി ദശരഥന്റെ രാജധാനിയിലേയ്ക്കുതന്നെ പോന്നു

    ഈ സമയത്തുകൌസല്യയും സുമിത്രയും ഗുതർമുഖേന രാമന്റെ പട്ടാഭിഷേകം അയതാർത്ഥമാണെന്ന്  അറിഞ്ഞിരുന്നിട്ട് കൂടി രാമന്റെ പേരിലുള്ള സ്നേഹം നിമിത്തം പട്ടാഭിഷേകത്തിനു വരുവാൻ പോകുന്ന വിഘ്നങ്ങളുടെ പരിഹാരത്തിനായി ദേവ പൂജ മുതലായവയെ ചെയ്യുകയും

മഹർഷിമാരെക്കൊണ്ടു ബലി, ദാനം മുതലായവ ചെയ്യിച്ചു ശാന്തിജപം നടത്തിക്കുകയും ചെയ്തു.

ഇങ്ങിനെ ഇരിക്കുമ്പോൾ അന്നു സുമാർ ഇരുപതു നാഴികയ്ക്കുശേഷം ദാസിപുത്രിയായ മന്ധര എന്നവൾ മാളികമുകളിൽ കയറി നഗരം ഭംഗിയായി അലങ്കരിച്ചിട്ടുള്ളത് കണ്ട് ഈ അലങ്കാരങ്ങൾയ്ക്കെല്ലാം കാരണം എന്താണെന്നു വീഥി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/97&oldid=171056" എന്ന താളിൽനിന്ന് ശേഖരിച്ചത്