താൾ:Sree Aananda Ramayanam 1926.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൪൯ മംഗളം വരുവാനായി ഗണപതി സുബ്രഫണ്യൻ മുതലായവ രോടുപ്രാർത്ഥിച്ചു.അനന്തരംവസിഷുനും ശതനന്ദനുംകുടി കന്യകമാരുടെ മൂടുപടം എടുത്തു മാറ്റി ശുഭമുഹുർത്തതിൽ ശ്രിരാമൻ, ലക്ഷ്മണൻ,ഭരതൻ , ശത്രുഘ്നൻ എന്നിവരെക്കോണ്ടു സീത,ഉർമ്മിള,മാണ്ഡവി, ശ്രുതകിർത്തി എന്നിവരെയഥക്രമംപാണി ഗ്രഹണം ചെയ്യ്ക്കുകയും ലാജഹോമം മുതലായ ഹോമങ്ങൾ വഴിപ്പോലെ കഴിപ്പിക്കുകയും ചെയ്തു. ആസമയത്തു ദാസികളുടെ ആട്ടവും വന്ദികളുടെ സ്തുതികളും നടന്മാരുടെ മംഗലഗാനവും ആഘോഷത്തോടുകുടി നടക്കുന്നുണ്ടായിരുന്നു .വധൂവരന്മാരുടെ പിതാക്കന്മർ ശ്രോത്രിയ ബ്രമ​ണർക്കു പലദാനങ്ങളും ചെയ്കയുമുണ്ടായി .പിന്നെ രാമാദികളായ നാലുപെരേയും അവരുടെ ഭായ്യമാരെയും പട്ടുകബളങ്ങളിൽ ഇരുത്തി ചന്ദനം, താംബൂലം മുതലായ മംഗളപദാർത്ഥങ്ങൾ കൊടുത്ത് അവരെ കൌസല്യാദികളായ അമ്മമാരോടുകുടെ ഭോജനശാലയിലേയ്ക്കു കൂട്ടിക്കോണ്ട്പ്പോയി .

ഹേ പാർവ്വതി!ഭോജനശാലയിൽ ശ്രിരാമൻ മുതലായവർ നവോഢമാരായ ഭാർയ്യമാരോടുകുടി നിന്നേയും എന്നെയും സങ്കല്പിച്ച് പൂജകൾ ചെയ്തു സുമഗലിമാരായ സ്ത്രീകളാൽ പരിവൃതൻമാരായി സസന്തോഷം ഭോജനം കഴിച്ചു ദശരഥനും മഹർഷിമാരോടും രാജശ്രേഷ്ഠുമാരോടും പൌരപ്രമാണികളോടുംകുടി ജനകഗൃഹത്തിൽ ചെർന്നു കൃതാർത്ഥതയോടെ ഭോജനംചെയ്തു. പിന്നെ കൌസല്യമുതലായ ദേവിമാർ ഇഷ്ടമിത്രങ്ങളോടുകുടി ജനകന്റെ ഗൃഹത്തിലേക്കു ചെല്ലുകയും അവിടെ സുമേധയാൽ യഥോചിതം സ്വീകരിക്കപ്പെട്ടു ഭോജനം കഴിക്കുകയും ചെയ്തു. ഇപ്രകാരം ജനകമഹാരാജാവും ദശരഥമഹാരാജാവിനെയും പരിവാരങ്ങളെയും വലിയ പദവിൽ സല്കരിച്ചതിനുശേഷം രാമാദികൾ സഭാർയ്യന്മാരായി ആചാർയ്യോപദേശംപ്രകാരം അമ്മമാരുടെ കാക്കൽ അഭിവാദ്യം ചെയ്കയും അമ്മമാർ പാദപരിതന്മാരായ മക്കളെയും അവരുടെ ഭാർയ്യമാരെയും അസനങ്ങളിൽ ഇരുത്തി കന്യകമാരുടെ കാലുകളിൽ കുങ്കുമം അലങ്കരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/60&oldid=171016" എന്ന താളിൽനിന്ന് ശേഖരിച്ചത്