താൾ:Sree Aananda Ramayanam 1926.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം ശിവൻ കൈലാസത്തിലേയ്ക്കും ബ്രഹ്മാവു സത്യലോകത്തേയ്ക്കും ഇന്ദ്രാദിദേവന്മാർ സ്വർഗ്ഗലോകത്തേയ്ക്കും പോയി. തദനന്തരം സുശിലന്മാരായ ഋത്വിക്കുകളും ബ്രാഹ്മാദികളായ സദസ്യന്മാരും സമസ്തമുനീന്ദ്ര ന്മാരും അയോദ്ധ്യയിൽ സ്വസ്ഥാനങ്ങളിലേയ്ക്കു പോയി. ഉപസംഹാരം. അതിന്നുശേഷം ശ്രീരാമൻ മുമ്പത്തെപ്പോലെതന്നെ രാജ്യപരിപാലനം ചെയ്തു ജാനകിദേവിയോടുകൂടി ചിരകാലം സുഖമായി രമിച്ചുകൊണ്ടു താമസിച്ചു. ഒന്നിടവിട്ടു കൊല്ലങ്ങളിൽ ശ്രീരാമൻ ഓരോ അശ്വ മേധങ്ങൾ ഇതുപോലെ ചെയ്തുവന്നു. അങ്ങിനെ ഇരുപതു സംവത്സരങ്ങൾ കൊണ്ടു പത്തശ്വമേധങ്ങൾ തികഞ്ഞു. പത്താമത്തെ അശ്വമേധത്തിൽ ഗുരുവിന്റെ വാക്യം അനുസരിച്ചു ശ്രീരാമൻ സർസ്വ വും ബ്രാമണർക്കായി ദാനംചെയ്കയുണ്ടായി. അന്നു നാലുദിക്കുകളും ഋത്വിക്കുകൾക്കു ദക്ഷിണയായിക്കൊടുത്തു എന്നാണു കേട്ടിട്ടുള്ളത്. അങ്ങിനെ ദാനംകിട്ടിയ ദിക്കുകളെ ഋത്വിക്കുകൾ പിന്നെ സമരക്ഷണാ ർത്ഥം രാമനുതന്നെ തിരികെ കൊടുത്തുവെന്നും കേൾവിയുണ്ട് .

ഹേ ശിഷ്യാ!ഇപ്രകാരം നിന്റെ  ചോദ്യമനുസരിച്ചു  ശ്രീരാമചന്ദ്രന്റെ  യാഗചരിതം  ഞാൻ കുറഞ്ഞൊന്നു പറഞ്ഞുതന്നു.പുണ്യമായ  ഈ  യാഗകാണ്ഡം യാവനൊരുത്തൻ പ്രഭാതത്തിൽ   എഴുന്നേറ്റു ജപിക്കു

ന്നുവോ അവന്നു സർവ്വകാമങ്ങളും കൈവരും. പൂത്രാർത്ഥിക്കു പുത്രനുണ്ടാകും; ധനാർ‌ത്ഥിക്കു ധനം ലഭിക്കും. ഹോമം ചെയ്യുമ്പോഴും ചാതുമ്മാസ്യാദികളിലും വദ്ധ്യാനപൂജാദ്യാരംഭത്തിൽ ഇതു വായിക്കണം . രമ്യം പവിത്രം രഘുവീരനാഥൻ- തന്നശ്വമേധത്തിലെഴും ചരിത്രം പഠിക്കുയും കേൾക്കയുമാരുചെയ്പി- തവർക്കുസവ്വേഷ്ട സമൃദ്ധിയുണ്ടാം. ഇങ്ങിനെ ശതകോടി രാമായണന്തർഗ്ഗതമായ ആനന്ദരാമായണത്തിൽ

യാഗകാണ്ഡത്തിൽ ഒമ്പതാംസർഗ്ഗം സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/403&oldid=170994" എന്ന താളിൽനിന്ന് ശേഖരിച്ചത്