താൾ:Sree Aananda Ramayanam 1926.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൫

ഇരുന്നു സരയൂനദിയുടെ ഒഴുക്കവഴിക്കു ഗംഗാനദിയിലും, അവിടെ നിന്നു സമുദ്രത്തിലും, ഒഴുകിപ്പോയെങ്കിലും, ഈശ്വരകടാക്ഷത്താൽ മരിക്കാടെ ഒരുവിധം കരയ്കു കയറ്റി. രാവണൻ അയോദ്ധ്യയിൽ നിന്നു കോസലത്തിലേക്ക് പോകയും, കോസലത്തിലേയ്ക്കുപോകയും, കോസലരാജാവിനെ യുദ്ധം ചെയ്ത് ജയിച്ച് അദ്ദേഹത്തിന്റെ പുത്രിയായ കൌസല്യയെ ബലാല്ക്കാരേണ അപഹരിച്ച്, ഏറ്റവും സന്തോഷത്തോട് കൂടി, ആകാശമാർഗ്ഗത്തുടെ ലങ്കാപുരിയിലേക്കു പോകയും ചെയ്തു. പോകുന്ന വഴി രാവണൻ സമുദ്രത്തിൽ ഒരു തിമിംഗലത്തെ കണ്ടു. അപ്പോൾ അദ്ദേഹം 'ദേവന്മാർ എനിക്കു ശത്രുക്കളായതുകൊണ്ട് ഇവളെ ഞാൻ ചോദിക്കുമ്പോൾ തരേണമെന്നു കല്പിച്ച് ഈ തിമിംഗലത്തെ ഏല്പിക്കുകയാണു നല്ലത്' എന്നു വിചാരിച്ചു കന്യകയെ ഒരു പെട്ടിയിലാക്കി ആ പെട്ടി തിമിംഗലത്തിന്റ കൈവശം ഏല്പിച്ചു ലങ്കാപുരിയിലേയ്ക്കു പോകയും ചെയ്തു.

രാവണന്റെ കല്പനപ്രകാരം കന്യകയെ വാങ്ങിയ തിമിംഗലം, അവളെ അടക്കം ചെയ്തിട്ടുള്ള പെട്ടി തന്റെ വായിലാക്കികൊണ്ടു, സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ട് വന്നു. അതിനിടയിൽ ആ തിമിംഗലത്തോടു യുദ്ധത്തിന്നായി മറ്റൊരു തിമിംഗലം യുദ്ധത്തിന്നൊരുങ്ങി പുറപ്പെട്ടു. അതു തന്റെ വായിലുള്ള പെട്ടി സമീപത്തുള്ള ഒരു ദ്വീപിൽവെച്ചിട്ടാണു ശത്രുവിന്റെ നേർക്കു ചെന്നത്. അതിനിടയിൽ, മുമ്പു പറഞ്ഞപ്രകാരം സരയൂനദിയിൽനിന്നു തോണി പലകമേൽ ഒഴുകിപ്പോന്നിരുന്ന ദശരഥമഹാരാജാവും സുമന്ത്രനും സമുദ്രത്തോടടുത്തു മേല്പറഞ്ഞ ദ്വീപിൽ യദൃച്ഛയാ വന്നുചേർന്നു. കരക്കിറങ്ങിയപ്പോൾ അവിടെ ഒരു പെട്ടി ഇരിക്കുന്നതായി കാണുകയു തുറന്നുനോക്കിയപ്പോൾ അതിന്നുള്ളിൽ കൌസല്യയെ കണ്ടെത്തുകയും ചെയ്തു. അപ്രതീക്ഷിയമായ വിധത്തിൽ കന്യകയെ കണ്ടതുകൊണ്ടു ദശരഥൻ ആശ്ചർയ്യംകൊണ്ടു സ്തംഭിച്ചുപോയിം അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/16&oldid=170813" എന്ന താളിൽനിന്ന് ശേഖരിച്ചത്