താൾ:Sree Aananda Ramayanam 1926.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൩

              സാരകാണ്ഡം

യെ സ്വീകരിച്ചിരിക്കുന്നു. അതാ എന്റെ അനുജൻ ലക്ഷ്മ ണൻ ഉണ്ടല്ലോ. ഈ കാര്യം അയാളോടു പറകയാണ് നല്ല ത് " എന്നു മറുപടി പറഞ്ഞു. അപ്പോൾ ശൂർപ്പണഖ ലക്ഷ്മ ണന്റെ അരികത്തു ചെന്ന് അദ്ദേഹത്തോടു തന്റെ ഭർത്താ വായി ഇരിക്കേണമെന്ന് അപേക്ഷിച്ചു. അവളുടെ അപേക്ഷ യ്ക്കു ലക്ഷ്മണൻ "ഞാൻ ശ്രീരാമദേവന്റെ ദാസനാണു്. നീ എന്നെ ഭർത്താവായി ലഭിക്കുന്നതായാൽ നിയ്യും ദാസിയാകേ ണ്ടിവരും" എന്നു മറുപടി പറഞ്ഞു. അതു കേട്ടു ശൂർപ്പണഖ വേഗത്തിൽ സീതയുടെ സമീപത്തു ചെന്ന് അവളെ എടുക്കു വാനായി ഭാവിച്ചു. അപ്പോൾ ശ്രീരാമൻ ഹേ ശുപ്പണഖേ! ഇവിടെ വാ!, ഇവിടെ വാ! എന്നിങ്ങനെ ധൃതിയിൽ വിളി ച്ച് " ഇതാ ഈ അസ്ത്രം കൊണ്ടുപോയി ലക്ഷ്മണന്ന് അടയാള മായി കാട്ടിക്കൊൾക. എന്നാൽ നിന്റെ മനോരഥം സാധി ക്കും" എന്നു പറഞ്ഞ് ഒരു അസ്ത്രം അവളുടെ കയ്യിൽ കൊടു ത്തു. ശൂർപ്പണഖ രാമന്റെ വാക്കു വിശ്വസിച്ച് ആ അസ്ത്രം കൊണ്ടുപോയീ ലക്ഷ്മണന്റെ കയ്യിൽ കൊടുത്തു. അസ്ത്രം ക ണ്ടിട്ടു ലക്ഷ്മണൻ ജ്യേഷ്ഠന്റെ അന്തർഗ്ഗതം ഇന്നതെന്നു മനസ്സി ലാക്കി ആ അസ്ത്രം വില്ലിൽ തൊടുത്തു ശൂർപ്പണഖയുടെ നേരം ‌ പ്രയോഗിക്കുകയും രാമനാമം കൊത്തിയതായ ആ അമ്പ് അ തിവേഗത്തിൽ ചെന്നു ശൂർപ്പണകയുടെ കർണനാസികകളേയും, സ്തനങ്ങളേയും ഛേദിച്ചു ക്ഷണനേരംകൊണ്ടു ശ്രീരാമന്റെ തു ​ണീരത്തിൽ ചെന്നുചേരുകയും ചെയ്തു. ഇപ്രകാരം ഛിന്നാവ യവയായിത്തീന്ന ശൂർപ്പണഖ ഹാ, ഹാ, എന്ന് അലറിക്കൊ ണ്ടു തന്റെ സഹോദരന്മാരായ ഖരദൂഷണന്മരുടെ സമീപ ത്തേയ്ക്ക് ഓടിപ്പോയി. ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്ന മൂന്നുപേരും ശൂർപ്പണഖയുടെ വികൃതരൂപം കണ്ടു സംഗതികളെ ല്ലാം അവളോടു ചോദിച്ചു മനസ്സിലാക്കുകയും ഉടൻതന്നെ അ തിയായ കോപത്തോടുകൂടി രാമലക്ഷ്മണന്മാരെ കൊല്ലുവാനാ യി ക്രൂരന്മാരായ പതിന്നാലു രാക്ഷസന്മാരെ നിയോഗിച്ചയ

യ്ക്കുകയും ചെയ്തു. അവർ പതിന്നാലുപേരും യുദ്ധസന്നദ്ധന്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/114&oldid=170786" എന്ന താളിൽനിന്ന് ശേഖരിച്ചത്