Jump to content

താൾ:SreeHalasya mahathmyam 1922.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാം അദ്ധ്യായം-മൂന്നാംലീല ൪൯

നാടകശാലകൾ, ഭിക്ഷുമഠങ്ങൾ, താപസാലയങ്ങൾ, ഈശ്വരസേവാമന്ദിരങ്ങൾ-ഉപദേവതാഗൃഹങ്ങൾ; ശാസ്ത്രപാഠശാലകൾ, ഛാത്രമന്ദിരങ്ങൾ, ഭോജനശാലകൾ മുതലായവയും യഥായോഗ്യങ്ങളായസ്ഥാനങ്ങളിൽ ഉണ്ടാക്കി പത്തുദിവസത്തിനകം കദംബവനം അതി മനോഹരമായ മധുരാപുരമാക്കിത്തീർത്തു.

അതിൽപിന്നെ കുലശേഖരപാണ്ഡ്യൻ മൂലലിംഗത്തെ പൂജിക്കുന്നതിനായി കാശിയിൽനിന്നും അനവധി ശിവഭക്തന്മാരും നിയമനിഷ്ഠന്മാരും ആയ ഉത്തമബ്രാഹ്മണരെ വരുത്തി ആക്കി അവർക്കു വേണ്ടവൃത്തികളേയും കല്പിച്ചുകൊടുത്തു. പൂജയ്ക്കു വേണ്ടുന്ന വിഭവങ്ങൾ അദ്ദേഹംതന്നെനൽകിവന്നു. ശിവഭക്തന്മാരിൽ ഒന്നാമനായ കുലശേഖരപാണ്ഡ്യൻ ഹാലാസ്യനാഥനെ സദാപി ദർശിക്കുകയും ചെയ്യണമെന്നുള്ള ആഗ്രഹംകൊണ്ടു ക്ഷേത്രത്തിന്റെ വടക്കുകിഴക്കേദിക്കിൽ അത്യുന്നതവും അതിരമ്യവുമായ ഒരു ഹർമ്യം ഉണ്ടാക്കി അതിൽ പാർത്തു ത്രികാലങ്ങളിലും ഒന്നുപോലെ ശിവദർശനവും ശിവപൂജയും വിഘ്നമില്ലാതെ നിർവഹിച്ചുവന്നു. അമരാവതിയിൽ ഇന്ദ്രൻ എന്നപോലെ മധുരാപുരത്തിൽ വസിക്കുന്ന കുലശേഖരപാണ്ഡ്യൻ പരമശിവാജ്ഞകൊണ്ടു, ഞാൻ സിംഹം, കടുവ, പുലി, ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/71&oldid=170751" എന്ന താളിൽനിന്ന് ശേഖരിച്ചത്