ശിച്ചു് അരിമർദ്ദനപാണ്ഡ്യനെ വിധിപ്രകാരം വന്ദിച്ചുകൊണ്ടു് അശ്വ സ്ഥിതിയെപ്പറ്റി ഇപ്രകാരം പറഞ്ഞു.
അല്ലയോ രാജശ്രേഷു! അവിടത്തെ കുതിരകളിൽ ചിലതെല്ലാം മ
രിച്ചുപോയി. ബാക്കിയുളളതിൽ അധികവും വയസ്സായതാണു് . ചിലതി നെല്ലാം ദീനങ്ങളും പിടിപെട്ടിട്ടുണ്ടു്. ചിലതു് ദുസ്സ്വഭാവംകൊണ്ടു് ഉപ യോഗിക്കാൻ നിവ്യത്തിയില്ലാത്തവയും ആണു് . ചുരുക്കിപ്പറഞ്ഞാൽ ഇ പ്പോൾ നമ്മുടെ അശ്വാലയത്തിൽ വകയ്ക്കുകൊളളുന്നതിൽ ഒരുകുതിരപോ ലും ഇല്ല അതുകൊണ്ടു് കാലത്മസംകൂടാതെ നമുക്കാവശ്യമുളളിടത്തോ ളവും കുതിരകളെ അന്യനാട്ടിൽനിന്നും വരുത്തണം. പരാഷ്ടജയോ ചതുക്ക ളായ രാജാക്കന്മാർക്കു് അശ്വങ്ങൾ വളരെ വലരെ അത്യാവശ്യം ആണ്. അതുകൊണ്ടു് ലക്ഷണയുക്തങ്ങളും ബലിഷുങ്ങളും ആയ കുതിരകളെ ദ്യീ പാന്തരങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്നതിനായി ഇപ്പോൾതന്നെ സ മർത്ഥന്മാരെ നിയോഗിപ്പാറാക്കണം
തുരഗാധിപന്മാരുടെ മോൽപ്രകാരമുളള വാക്കുകൾകോട്ടു് വിചാരച
ത്തനായിത്തിർന്ന അരിമർദ്ദനപാണ്ഡ്യൻ ഉടൻതന്നെ മന്ത്രികുലോത്തമനാ യ വാതപുരേശ്വരെന അളയച്ചുവരുത്തി അദ്ദേഹത്തിനോടു് ഇപ്രകാരം പറഞ്ഞു.
അല്ലയോ മന്ത്രി സത്തമ! നീ എന്റെ വലത്തേക്കണ്ണാണു്. ഞാൻ
ആ കണ്ണുകൊണ്ടാണു് രാജ്യകാർയ്യങ്ങൾ കാണുന്നതു് . നിന്നേപ്പോലെ സ മർത്ഥന്മാരായ മന്ത്രികളെ ഇതിനുമുൻപിൽ എനിക്കെന്നല്ലാ എന്റെ പു ർവികന്മാർക്കും ലഭിച്ചിട്ടില്ല. മേലാൽ ലഭിക്കുന്നതും അല്ല. ദർഗ്ഘാവ ലോകിയും കാർയ്യസാരജ്ഞനും തന്ത്രനിപുന്നനും നീതിമാനും നയശാലിയും ആയ നിന്റെ ഭരണംകൊണ്ടു്, എന്റെ രാജ്യം ഇപ്പോൾ നവയൌവനാ വസ്ഥയെ പ്രാപിച്ചിരിക്കുകയാണെങ്കിലും, കുറേമുൻപേ അശ്വപാലകാ ധിപന്മാർ ഇവിടെവന്നു്, അശ്വങ്ങളിൽ അധികവും മരിച്ചുപോയതാ യും, ബാക്കിയുളളവകൾ വയസ്സായതും രോഗംപിടിച്ചതും മററും ആണെ ന്നും അതുകൊണ്ടു് കഴിയുന്നതും വേഗത്തിൽ അശ്വങ്ങളെ വരുത്തിക്കൊടു ക്കണമെന്നും അറിയിച്ചിര്ക്കുന്നു. എത്രയോ ലക്ഷം കുതിരയെ വാങ്ങുന്ന തിനും വേണ്ട ദ്രവ്യം ന്റെ ഭാഗ്യംകൊണ്ടും നിന്റെ സാമർത്ഥ്യംകൊണ്ടും നമ്മുടെ ഭണ്ഡാരത്തിൽ ഇപ്പോൾ ഉണ്ടു്. വേണ്ടദ്രവ്യം ചുമപ്പിച്ചുകൊണ്ടു പോയി എവിടെനിന്നെങ്കിലും, ലക്ഷണയുക്തങ്ങളായ ഉത്തരവാഹങ്ങളെ വെണ്ടിടത്തോളവും വാങ്ങിക്കൊണ്ടു വരുന്നതിനായി ഇപ്പോൾതന്നെ പുറ പ്പെട്ടാലും. നിന്നെപ്പോലെ എനിക്കു മററാരയും വിശ്വാസം ഇല്ലാത്തതു കൊണ്ടാണു നീതന്നെ പോകണമെന്നു പറയുന്നതു്.
വാതപുരേശ്വാൻ അതുകേട്ടു് ഇപ്പോൾതന്നെപോയി വേണ്ട വ
ഹങ്ങളെ വാങ്ങിക്കൊണ്ടു് വരാമെന്നുംപറഞ്ഞു രാജാവിനോടു യാത്രയും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.