താൾ:SreeHalasya mahathmyam 1922.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിഒന്നാം അദ്ധ്യായം - മുപ്പത്തിഅ‌ഞ്ചാം ലീല ൩൧൧

രം ചെയ്തുകൊണ്ട്, അവിടത്തെ കൃപാകടാക്ഷംകൊണ്ടു് നിന്തിരുവടിയുടെ പാദദാസനായ അഠിയനോടു പടവെട്ടാൻ വന്നവർ രണ്ടുപേരേയും ഇതാ ബന്ധിച്ചുകൊണ്ടുവന്നു തിരുമുമ്പിൽ സമർപ്പിച്ചിരിക്കുന്നു. എന്നു പറഞ്ഞപ്പോൾ, ഞാൻ എന്റെ ഭക്തനായ നിനക്കുവേണ്ടി ഇത്രയും സഹായിച്ചു. അത് എന്റെ ചുമതല. ഇനി എനിക്കു ഇതിൽ യാതൊരു ചുമതലയും ില്ല. നീ നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക. എന്നിങ്ങനെ അശരീരിവാക്കുകേട്ടു.

പാണ്ഡ്യരാജാവു് ബന്ധനസ്ഥരായ ശത്രക്കളെ രണ്ടുപേരെയും കൊണ്ടുപോയി യഥായോഗ്യം ബഹുമാനിച്ചു താമസിപ്പിച്ചു. അഞ്ചാംദിവസം ചോളരാജാവിനെ ബന്ധനത്തിൽ നിന്നും വിമോചിച്ച് ബഹുമാനപൂർവം സ്വദേശത്തേക്കു യാത്രയാക്കുകയും, അനുജനും ഖലനുമായ സിംഹേന്ദ്രപാണ്ഡ്യനെ അൽപകർമ്മങ്ങളിൽ കാര്യസ്ഥനാക്കി വെയ്ക്കുകയും ചെയ്തു. രാജേന്ദ്രപാണ്ഡ്യൻ മുമ്പത്തേതിലും അധികമായ സുന്ദരേശ്വരഭക്തിയോടുകൂടെ മധുരാരാജ്യത്തേയും പരിപാലിച്ചുവസിച്ചു. ലോകവാസികൾ രാജേന്ദ്രപാണ്ഡ്യന്റെ ശിവഭക്തിയേയും ഹാലാസ്യ നാഥന്റെ ഭക്തവാത്സല്യത്തേയും പറ്റി ഇതിൽപ്പരമില്ലാതെ പ്രശംസിച്ചു.

അല്ലയോ മഹർഷീശ്വരന്മാരെ! നീപാടവീശ്വരനായ പരമേശ്വരൻ ഭക്തന്മാർക്കുവേണ്ടി ഇന്നതെല്ലാമേ ചെയ്യാവൂ എന്നുംമറ്റും ഇല്ല. അദ്ദേഹം തന്റെ ഭക്തന്മാരെ എല്ലാ ആപത്തുകളിൽനിന്നും എപ്പോഴും രക്ഷിച്ചുകൊള്ളുമെന്നുള്ളതിന് ഈ ലീല ഏറ്റവും ശ്രേഷ്ഠമായ ഒരു ദൃഷ്ടാന്തമാകുന്നു.

ഭഗവാന്റെ അത്യന്തം അത്ഭുതകരമായ ഈ മുപ്പത്തി അഞ്ചാമത്തെ ലീലയെ പാരായണംചെയ്യുകയും കേൾക്കുകയും ചെയ്യുന്നവർക്കു ഇഹപരങ്ങളിൽ ഒന്നുപോലെ എല്ലാവിധ ഇഷ്ടപൂർത്തികളും, അന്ത്യത്തിൽ മോക്ഷപ്രാപ്തിയും ഉണ്ടാകുന്നതാണ്.


പാണ്ഡ്യ സൈന്യങ്ങൾക്ക് വെള്ളംനല്കിയ

മുപ്പത്തിഅഞ്ചാം ലീല

സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/289&oldid=170668" എന്ന താളിൽനിന്ന് ശേഖരിച്ചത്